Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:59 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തിലും ഗൾഫു നാടുകളിലുമുള്ള മുസ്‌ലിങ്ങൾക്ക് ഇന്ന് ഈദുൽ ഫിത്വർ. റമദാൻ മാസത്തിലെ 30 നോമ്പും പൂർത്തീകരിച്ചാണ് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. കൊവിഡ് മഹാമാരിയുടെ കാലത്ത് മുൻകാലങ്ങളെ പോലെ ഈദ്ഗാഹുകളോ പള്ളികളോ ഇത്തവണ ഇല്ല. കഴിഞ്ഞ വർഷം ബലിപെരുന്നാളിന് ഈദ് ഗാഹുകൾ ഒഴിവാക്കി പള്ളികളിൽ പരിമിതമായ ആളുകളോടെ പെരുന്നാൾ നമസ്‌കാരത്തിന് സൗകര്യം ഒരുക്കിയിരുന്നു. ഇത്തവണ കഴിഞ്ഞ ഈദുൽ ഫിത്വറിന് സമാനമായി എല്ലാ പൊതു പ്രാർഥന സംവിധാനവും അധികൃതർ വിലക്കിയിട്ടുണ്ട്. കൊവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ പ്രാർഥനാലയങ്ങളിൽ ചെറിയ തോതിൽ പോലും ജനങ്ങളെ പ്രവേശിപ്പിക്കാൻ പ്രാപ്തമല്ലെന്ന വിലയിരുത്തലിലാണ് വിലക്ക്.ഈദ് ആഘോഷത്തിനുള്ള മാംസം എല്ലാവർക്കും വാങ്ങാനുള്ള സൗകര്യം അധികൃതർ ഒരുക്കിയിരുന്നു. ഇന്നലെ രാത്രി പത്തുമണിവരെ മാംസ വില്പന ശാലകൾക്ക് പ്രവർത്തിക്കാൻ സർക്കാർ ലോക്ക് ഡൗൺ മാനദണ്ഡത്തിൽ ഇളവ് വരുത്തി. മാംസ വില്പനയ്ക്ക് ഹോം ഡെലിവറി സംവിധാനമാണ് ഏർപ്പെടുത്തിയിരുന്നത്. ഈ സംവിധാനം പ്രയോജനപ്പെടുത്തി വിശ്വാസികൾ ഇന്നത്തേയ്ക്കുള്ള മാംസം ശേഖരിച്ചു..പുതുവസ്ത്രം അണിഞ്ഞ് സുഗന്ധദ്രവ്യവും പൂശിയാണ് ഈദ് മൈതാനിയിലേക്ക് വിശ്വാസികള്‍ പോകാറുള്ളത്. പെരുന്നാള്‍ വസ്ത്രങ്ങള്‍ ഭൂരിഭാഗം ജനങ്ങളും സാധാരണ വാങ്ങുന്നത് റമദാന്‍റെ അവസാന നാളുകളിലും. റമദാൻ അവസാനം എത്തിയപ്പോള്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിശ്വാസികളും വ്യാപാരികളും പ്രതിസന്ധിയിലായി. കഴിഞ്ഞ ലോക്ക്ഡൗണ്‍ ക്ഷീണത്തില്‍ നിന്നും വ്യാപാരികള്‍ കരകയറി വരുന്നതേ ഉണ്ടായിരുന്നോള്ളൂ. പുതുവസ്ത്രങ്ങള്‍ വാങ്ങാൻ വിശ്വാസികള്‍ക്കോ വൻ വിപണി സ്വപ്നം കണ്ട് സ്റ്റോക്ക് ശേഖരിച്ച വ്യാപാരികള്‍ക്കോ ഒന്നും ചെയ്യാൻ പറ്റാത്ത സ്ഥിതി.

Readers Comment

Add a Comment