Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ നാളെ മുതൽ ഭക്തർക്ക് പ്രവേശനം ഇല്ല. ലോക്ക് ഡൗണിൻറെ പശ്ചാത്തലത്തിലാണ് ദേവസ്വം ബോർഡിൻറെ തീരുമാനം.എന്നാൽ ക്ഷേത്രങ്ങളിൽ പൂജകൾ മുടങ്ങാതെ നടക്കും. രാവിലെ 7 മണി മുതൽ 10 മണി വരെയും വൈകുന്നേരം 5 മണി മുതൽ 7 മണി വരെയായും പൂജ സമയം ക്രമീകരിക്കും. ഉത്സവങ്ങളടക്കം മറ്റ് യാതൊരു ചടങ്ങുകളും അനുവദിക്കില്ല.നിലവിൽ ബുക്ക് ചെയ്തിരിക്കുന്ന വിവാഹങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രത്തിന് പുറത്ത് വെച്ച് നടത്താം. എന്നാൽ പരമാവധി 20 പേർ മാത്രമെ വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു.കൊവിഡ് വ്യാപനത്തെതുടർന്ന് ശബരിമലയിൽ ഭക്തജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ശബരിമലയിൽ ഇനി സാധാരണ പൂജകൾ മാത്രമായിരിക്കും ഉണ്ടാവുക.
22.56°C








