Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:13 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശബരിമലയിൽ ഭക്തിസാന്ദ്രമായ വിഷുക്കണി ദർശനം  നടന്നു.. പുലർച്ചെ തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി ജയരാജ് നമ്പൂതിരിയും ചേർന്ന് നടതുറന്ന് ശ്രീകോവിലിൽ കണി ഒരുക്കി.രാവിലെ അഞ്ചു മണിക്ക് നടതുറന്ന് തന്ത്രിയും മേൽശാന്തിയും ചേർന്ന് അയ്യപ്പനെ കണികാണിച്ചു. തുടർന്നാണ് തീർത്ഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചത്. തന്ത്രി കണ്ഠരര് രാജീവരും മേൽശാന്തി ജയരാജ് പോറ്റിയും ഭക്തർക്ക് കൈനീട്ടം നൽകി. കൊവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് സന്നിധാനത്ത് ദർശനം പുരോഗമിക്കുന്നത്.3.30 മുതലാണ് തീർഥാടകരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കടത്തിവിട്ട് തടങ്ങിയത്. 7 മണി വരെയായിരുന്നു വിഷുക്കണി ദർശനം. വിർച്വൽ ക്യൂ വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്‌ത് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയവർക്ക് മാത്രമാണ് സന്നിധാനത്തേക്ക് പ്രവേശനം. 18 ന് രാത്രി ഹരിവരാസനം പാടി നട അടക്കും.

Readers Comment

Add a Comment