Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:29 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കുരിശു മരണത്തിൻറെ സ്‌മരണ പുതുക്കി ക്രൈസ്‌തവ വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും തിരുക്കർമങ്ങളും നടന്നു. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് പള്ളികളിൽ ചടങ്ങുകൾ നടന്നത്.കുരിശുമായി പീഡനങ്ങൾ സഹിച്ച് യേശുദേവൻ നടത്തിയ യാത്രയുടെയും കുരിശുമരണത്തിൻറെയും ഓർമ പുതുക്കിയാണ്‌ ക്രൈസ്തവ വിശ്വാസികൾ ദുഃഖവെള്ളി ആചരിക്കുന്നത്‌. രാവിലെ 6.30ന് പള്ളികളിൽ ആരാധന ആരംഭിച്ചു. 7ന് പീഡാനുഭവ തിരുകർമ്മങ്ങളും നടന്നു.

എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ നടന്ന തിരുകർമ്മങ്ങൾക്ക് മാർ ആന്റണി കരിയിൽ മെത്രപൊലീത്ത മുഖ്യകാർമികത്വം വഹിച്ചു. ഉച്ചയ്ക്ക് ശേഷം കുരിശിന്റെ വഴി, പീഡാനുഭവ സന്ദേശം, നഗരികാണിക്കൽ ചടങ്ങുകളും നടക്കും. വൈകിട്ട് 7ന് കബറടക്ക ശുശ്രൂഷയോടെ ദുഃഖവെള്ളി ചടങ്ങുകൾ അവസാനിക്കും.നാളെ രാത്രി 11.45നാണ് പാതിരാ കുർബാന. ഞായറാഴ്ച ആണ് ഉയിർത്തെഴുന്നേൽപ്പിന്റെ ഈസ്റ്റർ.

Readers Comment

Add a Comment