Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരള ജനതയ്ക്കു ഒരു ഓർമപ്പെടുത്തലാണ് ഫാദർ ജോസഫ് റിജോ മുപ്രാപ്പള്ളിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് .പുരോഗമന വാദികളും സാക്ഷരതയിൽ പ്രഥമ സ്ഥാനം എന്നൊക്കെ അഭിമാനിക്കുമ്പോഴും മതത്തിന്റെയോ ജാതിയുടെയോ കാര്യം വന്നാൽ സങ്കുചിത മനോഭാവമുള്ളവരായി മാറുന്നു .കേരളം കടന്നു പോകുന്ന ദുരന്തത്തെകുറിച്ചാണ് ഫാദർ ജോസഫ് റിജോ പറയുന്നത് .തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മലക്കം മറിയുന്ന സ്ഥാനാർത്ഥികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും 'ഒട്ടകത്തിനു തലവയ്ക്കാൻ കൊടുത്ത അവസ്ഥയിൽ ആണ്
എന്ന് അദ്ദേഹം പറഞ്ഞു. മതം നോക്കി സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുന്നത് മനോരോഗമാണെന്നും മത തീവ്രവാദികളുടെ മണ്ണായി കേരളം മാറുകയാണ് എന്നും അദ്ദേഹം വിമർശിച്ചു .
ഫേസ്ബുക് പോസ്റ്റിന്റെ യഥാർത്ഥ രൂപം
"നിങ്ങൾ മതങ്ങളിലേയ്ക് ചുരുങ്ങുമ്പോൾ ഞങ്ങൾ മനുഷ്യരിലേയ്ക്ക് പടരുന്ന" പാർട്ടി, ഇന്ന് ഞമ്മന്റെ നാട്ടിൽ ഞമ്മന്റെ ആളുകൾ മാത്രം മതി എന്ന് പറയാൻ തുടങ്ങി.ഇത് സംഭവിക്കാൻ പോകുന്ന വലിയ ഒരു ദുരന്തത്തെക്കുറിച്ച് കേരളത്തിനു നൽകുന്ന മുന്നറിയിപ്പാണ് !!
ഒട്ടകത്തിനു തലവയ്ക്കാൻ കൊടുത്ത അവസ്ഥയിൽ ആണ് ഇന്ന് കേരളത്തിലെ മിക്ക രാഷ്ട്രീയ പ്രസ്ഥാനങ്ങളും. അവസാനം എല്ലായിടവും ഞമ്മന്റെ ആയി കഴിയുമ്പോൾ ആ നാട്ടിലും ഞമ്മന്റെ ആളുകൾ മാത്രം മതി എന്ന് പറയുന്ന ഈ മനോരോഗം ലോകത്തെവിടെയും ഇവരിൽ കാണാൻ കഴിയും. അത് ഇവർക്ക് ജാത്യാൽ ഉള്ളതാണ്, അത് അങ്ങനെ തൂത്താൽ പോകില്ല.ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോലും ക്രിസ്ത്യൻ ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ പ്രമുഖ പാർട്ടികൾ മുസ്ലീം സ്ഥാനർഥികളെ നിർത്തിയപ്പോൾ ഒരു ക്രിസ്ത്യാനിയും ഹിന്ദുവും റോഡ് ഉപരോധിച്ചില്ല, തെരുവിൽ ഇറങ്ങി ജാഥ നടത്തിയില്ല.80% ഹിന്ദു വോട്ടർമാർ ഉള്ള അമ്പലപ്പുഴ നിയോജക മണ്ടലത്തിൽ മുസ്ലിമിന് സ്ഥാനാർത്ഥിയാകാം , ജയിക്കാം ...... പക്ഷെ പൊന്നാനിയിൽ ഹിന്ദുവായ നന്ദകുമാർ വേണ്ട, ടി എം സിദ്ധിക്ക് മതി. കുറ്റിയാടിയിൽ കേരള കോൺഗ്രസ് അച്ചായൻ വേണ്ട, കെ.പി. കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ മതി. കൊയിലാണ്ടിയിൽ പി സതീ ദേവി വേണ്ട, കാനത്തിൽ ജമീല മതി. ക്ഷേത്ര നഗരി ആയ ഗുരുവായൂരിൽ അബ്ദുൽ കാദറിനെയും, ശ്രീനാരായണ ഗുരുദേവന്റെ ജന്മദേശമായ വർക്കലയിൽ കാലങ്ങളോളം കഹാറിനിയെയും, അഗ്രഹാരങ്ങളുടെ നാടായ പാലക്കാട്ടു ഷാഫിയെയും, വയലാർ രക്തസാക്ഷികളുടെ മണ്ണായ ആലപ്പുഴയിൽ ആരിഫിനെയും, തെയ്യങ്ങളുടെ നാടായ തലശ്ശേരിരിയിൽ ഷംസീറിനെയും വിജയിപ്പിച്ച നാട്ടിൽ മണ്ഡലാടിസ്ഥാനത്തിൽ മതപരമായ ഭൂരിപക്ഷം ഉണ്ടെങ്കിൽ ഇടതനായാലും വലതാനായാലും ഞമ്മന്റെ ആൾക്ക് മാത്രമേ സീറ്റു കൊടുക്കാവൂ എന്ന് ആജ്ഞാപിക്കാനുള്ള ശക്തിയായി അവർ വളർന്നിരിക്കുന്നു . മതേതര കേരളം എന്നൊക്കെ വീമ്പിളിക്കാമെങ്കിലും അതൊന്നും അല്ല, മത തീവ്രവാദികളുടെ മണ്ണായി കേരളം മാറുകയാണ് ....... ആദ്യം പൊന്നാനി , മലപ്പുറം പിന്നീട് കോഴിക്കോട് , കണ്ണൂർ , തൃശൂർ ....... എറണാകുളം അങ്ങിനെ കേരളം തന്നെ മാറ്റപ്പെടും .തിരിച്ചറിയണം നമ്മൾ , അകറ്റി നിർത്തേണ്ടതിനെ അകറ്റി തന്നെ നിർത്തണം. ഇനിയും മതേതരവും പറഞ്ഞ് ഇരിക്കാനാണ് തീരുമാnമെങ്കിൽ ഇനി ഒരിക്കലും തിരിച്ചു ചിന്തിക്കാൻ അവസരം കിട്ടിയെന്നുവരില്ല .
തങ്ങൾ കുറവുള്ളിടത് ഇരവാദവും, കൂടുതൽ ഉള്ളിടത്തു തീവ്രവാദവും ഇവരുടെ മുഖമുദ്രയാണെന്നറിയുക ഇനിയെങ്കിലും .
ഇത് മലബാർ കേന്ദ്രീകരിച്ചുള്ള പുതിയൊരു സ്ഥംസ്ഥാനമെന്ന ആവശ്യത്തിൻ്റെ കൊടിയേറ്റമാണ് ....... പിന്നീടത് ഇസ്ലാമിക രാജ്യമാറ്റാൻ അധികം താമസമുണ്ടാകില്ല , അന്നവിടെ ജീവനോടെ ശേഷിച്ചിരിക്കുന്ന ഹിന്ദുവിൻ്റെയും ക്രിസ്ത്യാനിയുടെയും പലായനത്തിനും.
22.95°C








