Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:36 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒരിക്കലെടുത്ത്, ഉറക്കമൊഴിഞ്ഞു പിതൃകർമങ്ങൾക്കായി ജനസഹസ്രങ്ങൾ എത്തിയിരുന്ന ആലുവ മണപ്പുറത്ത് ഇത്തവണ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വെർച്വൽ ക്യൂ സംവിധാനത്തിൽ കർശന നിയന്ത്രണങ്ങളോടെയാണു പ്രവേശനം. അപ്ത ക്യൂ ആപ് മുഖേന മുൻകൂട്ടി ബുക്ക് ചെയ്തവർക്കു വെള്ളിയാഴ്ച പുലർച്ചെ 4 മുതൽ ഉച്ചയ്ക്ക് 1 വരെ പുഴയോരത്തെ ബലിത്തറകളിൽ ബലിയിടാം. ഇന്നു രാത്രി മണപ്പുറത്ത് ഉറക്കമൊഴിഞ്ഞിരിക്കാനും പെരിയാറിൽ ഇറങ്ങി കുളിക്കാനും ആരെയും അനുവദിക്കില്ലെന്നു റൂറൽ എസ്പി കെ. കാർത്തിക് അറിയിച്ചു.

ബുക്ക് ചെയ്യാത്തവർ അകത്തു കടക്കാതിരിക്കാൻ മണപ്പുറത്തിനു ചുറ്റും ഇരുമ്പുവേലി കെട്ടി പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ഇന്നലെ രാത്രി 7 വരെ 3472 പേർ ഓൺലൈനായി ബുക്ക് ചെയ്തു. ബുക്കിങ് ഇന്നും തുടരും. നാളെ പുലർച്ചെ 3 മുതൽ മണപ്പുറത്തേക്കു കെഎസ്ആർടിസി സ്പെഷ്യൽ ബസ് സർവീസ് നടത്തും, കുംഭത്തിലെ അമാവാസിയായതിനാൽ നാളെ ഉച്ചയ്ക്കു ശേഷവും ശനിയാഴ്ച രാവിലെയും ആളുകൾ വാവുബലിയിടാൻ എത്തും. ദേവസ്വം ബോർഡ് 50 ബലിത്തറകൾ സജ്ജമാക്കിയിട്ടുണ്ട്.

Readers Comment

Add a Comment