Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:23 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 27 ശനിയാഴ്ച നടക്കും.  കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പൊങ്കാല ഉത്സവം നടത്താനാണ് ക്ഷേത്രം ട്രസ്റ്റിന്റെ തീ രുമാനം. എന്നാൽ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ക്ഷേത്ര കോമ്പൗണ്ടിലോ സമീപത്തെ വഴികളിലോ പൊതു സ്ഥലങ്ങളിലോ പൊങ്കാല ഉണ്ടായിരിക്കുന്നതല്ല.ക്ഷേത്ര കോമ്പൗണ്ടിലോ സമീപത്തെ വഴികളിലോ പൊതുസ്ഥലങ്ങളിലോ പൊങ്കാല ഉണ്ടായിരിക്കില്ല. ഭക്തർക്ക് വീടുകളിൽ പൊങ്കാല അർപ്പിക്കാമെന്നും കുത്തിയോട്ട നേർച്ച ക്ഷേത്രത്തിൽ തന്നെ പരിമിതപ്പെടുത്തിയെന്നും ക്ഷേത്രഭാരവാഹികൾ അറിയിച്ചു. ഫെബ്രുവരി 19നു തോറ്റം പാടി കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവത്തിനു തുടക്കമാകും. പൊങ്കല ദിവസമായ ഫെബ്രുവരി 27 ശനിയാഴ്ച രാവിലെ 10.50 ന് ക്ഷേത്രത്തിൽ സജ്ജീകരിച്ച പണ്ടാര അടുപ്പിൽ തീ കത്തിക്കും. ഉച്ചയ്ക്ക് 3.40 നാണ് പൊങ്കാല നിവേദ്യം. അന്നു രാത്രി പുറത്തെഴുന്നള്ളത്ത് കഴിഞ്ഞ് ഫെബ്രുവരി 28 ന് നടക്കുന്ന കുരുതി തർപ്പണത്തോടെ ഉത്സവത്തിനു സമാപനമാകും. 

ക്ഷേത്രത്തിലുള്ള നേർച്ച വിളക്ക്കെട്ടിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആചാരമായ കുത്തിയോട്ടം ഇത്തവണ പണ്ടാര ഓട്ടം മാത്രമായി പരിമിതപ്പെടുത്തി. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കേണ്ടതിനാൽ പത്തിനും പന്ത്രണ്ട് വയസിനും ഇടയിലുള്ള ബാലികമാർക്ക് മാത്രമായി താലപ്പൊലി ചുരുക്കി. കലാപരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്രതാരം നെടുമുടി വേണു നിർവഹിക്കും. ഇത്തവണത്തെ ആറ്റുകാൽ അംബ പുരസ്‌കാരം നെുടുമുടി വേണുവിന് സമ്മാനിക്കും.

Readers Comment

Add a Comment