Forecast Weather using OpenWeatherMap with PHP

Kerala

  • Friday 7:28 am
  • 19th April, 2024
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.65 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യാക്കോബായ സുറിയാനി സഭയുടെ സമരം അതിജീവനത്തിന് വേണ്ടിയുള്ളതാണെന്നും സഭയ്ക്ക് നീതി ലഭ്യമാക്കുവാൻ സർക്കാരിന് മുൻപിൽ ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നതെന്നും നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ്  മെത്രാപ്പൊലീത്ത പറഞ്ഞ.തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുമ്പിൽ സഭ നടത്തുന്ന സത്യഗ്രഹത്തിന്റെ 44-ാം ദിവസത്തെയും റിലേ നിരാഹാര സത്യഗ്രഹത്തിന്റെ 6-ാം  ദിവസത്തെയും സമരപരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത. നീതി പുനഃസ്ഥാപിക്കപ്പെടുന്ന നിമിഷങ്ങൾക്ക് വേണ്ടി സഭാജനങ്ങൾ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.യാക്കോബായ സഭക്ക്  താൽക്കാലികമായി നഷ്ടപ്പെട്ട അമ്പതിൽപരം ദേവാലയങ്ങൾ തിരികെ ലഭിക്കുവാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സഭാ വർക്കിംഗ് കമ്മിറ്റി മെമ്പർ എൽബി വർഗീസ് ആവശ്യപ്പെട്ടു.

 
സമര സമിതി ജനറൽ കൺവീനർ തോമസ് മാർ അലക്സന്ത്രയോസ് മെത്രാപ്പൊലീത്ത, അഡ്വ. ബോബൻ വർഗീസ് , കൊല്ലം പണിക്കർ, ഫാ. പ്രിൻസ് മരുതനാട്ട്, ഫാ.ജോൺ ഐപ്പ്, ഡീക്കൺ ലിബിൻ ജോർജ്, ഷെവ.  ഡോ.കോശി എം ജോർജ്, തുടങ്ങിയവർ നിരാഹാര സത്യഗ്രഹത്തിന് നേതൃത്വം നൽകി.

 

Readers Comment

Add a Comment