Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:26 am
  • 24th September, 2026
  • Overcast Clouds
25.25°C25.25°C
  • Humidity: 93 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യാക്കോബായ സുറിയാനി സഭ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരത്തിന്റെ  മൂന്നാം ദിവസമായ ഇന്നലെ സമരപ്പന്തലിൽ അവകാശ പ്രഖ്യാപനം നടത്തി. തുമ്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്തയാണ് അവകാശ പ്രഖ്യാപനം നടത്തിയത്. വൈദികരും വിശ്വാസികളും ഏറ്റുചൊല്ലി. ജനാധിപത്യത്തിൻറെ അന്തഃസത്ത സംരക്ഷിക്കുന്നതിനും ആധാരങ്ങൾക്കും  റവന്യൂ റിക്കോർഡുകൾക്കും  മൂല്യമുണ്ടാകുന്നതിനും  പള്ളികളുടെ സ്ഥാപനോദ്ദേശം നിലനിർത്തുന്നതിനുമുള്ള അവകാശ പ്രഖ്യാപനം ദൈവാലയത്തിന്റെ  മാതൃകയുടെ അകമ്പടിയോടെയും   കൈകൾ കൂട്ടിക്കെട്ടിയുമാണ് വിശ്വാസികൾ നടത്തിയത്. 

   
യാക്കോബായ സുറിയാനി സഭ അംഗങ്ങളെ അവരുടെ വിശ്വാസത്തിൽ നിന്നും വ്യതിചലിപ്പിക്കുവാൻ ലോകത്തിൽ ഒരു ശക്തിക്കും സാധിക്കുകയില്ലയെന്നും വരുംതലമുറയ്ക്ക് സത്യവിശ്വാസം അഭംഗരം കൈമാറുവാൻ സഭാംഗങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ക്നാനായ സമുദായ  മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ സേവേറിയോസ് പറഞ്ഞു. സഭയുടെ സമരം നീതി നിഷേധത്തിനെതിരെയും ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിനുമാണ്.  അതുകൊണ്ടാണ് പൊതുസമൂഹത്തിൽ നിന്നും സമരത്തിന് പൂർണ്ണ പിന്തുണ ലഭിക്കുന്നത് എന്നും മെത്രാപോലിത്ത കൂട്ടിച്ചേർത്തു. 

സമര സമിതി ജനറൽ കൺവീനർ തോമസ് മാർ അലക്സന്ത്രയോസ് മെത്രാപോലിത്ത, വൈദിക ട്രസ്റ്റി ഫാ. സ്ലീബാ പോൾ വട്ടവേലിൽ കോർഎപ്പിസ്‌കോപ്പ, മൈലാപ്പൂർ ഭദ്രാസന വൈദിക സെക്രട്ടറി ഫാ. ബേസിൽ എബ്രഹാം, സഭാ സെക്രട്ടറി അഡ്വ. പീറ്റർ കെ. ഏലിയാസ്, ക്നാനായ സമുദായ സെക്രട്ടറി ടി. ഒ.  എബ്രഹാം തോട്ടത്തിൽ, അഡ്വ. കെ. ഒ. ഏലിയാസ്. അഡ്വ. റോയ് ഐസക്, ഡീക്കൺ തോമസ് കൈയ്യാത്ര, സഭാ വൈദികർ, സമരസമിതി ഭാരവാഹികൾ, സഭാ വർക്കിംഗ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

Readers Comment

Add a Comment