Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അവകാശ സംരക്ഷണത്തിന് സർക്കാർ നിയമനിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് യാക്കോബായ സഭ നടത്തുന്ന രാപകൽ സമരത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ സന്ധ്യക്ക് സെക്രട്ടറിയേറ്റിന് മുൻപിൽ മെത്രാപ്പോലീത്തമാരുടെയും വൈദികരുടെയും നേതൃത്വത്തിൽ പ്രത്യാശാ ദീപം തെളിയിച്ചു. യാക്കോബായ സഭാ വിശ്വാസികളുടെ ഭവനങ്ങളിലും അതോടൊപ്പം പ്രത്യാശാ ദീപം തെളിയിച്ചു. വമ്പിച്ച ജനപിൻതുണയാണ് സമരത്തിന് ലഭിച്ചത് . പി സി ജോർജ് എം എൽ എ അടക്കം രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പല പ്രമുഖരും പിന്തുണ അറിയിച്ച് എത്തിയിരുന്നു .
നീതി നിഷേധിക്കപ്പെട്ട യാക്കോബായ സഭക്ക് സർക്കാരിൽ പൂർണ പ്രതിക്ഷ ഉണ്ടെന്നും സഭയെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുമെന്നും സമര പന്തലിൽ നടത്തിയ പ്രസംഗത്തിൽ യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റിയും കൊച്ചി ഭദ്രാസനാധിപനുമായ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപോലിത്ത പറഞ്ഞു.
മെത്രാപ്പോലീത്തമാരായ മാത്യൂസ് മാർ അന്തിമോസ്, ഐസക് മാർ ഒസ്താത്തിയോസ്, ഡോ. ഗീവർഗീസ് മാർ കൂറിലോസ്, മാത്യുസ് മാർ തേവോദോസിയോസ്, കുര്യാക്കോസ് മാർ യൗസേബിയോസ്, മാത്യൂസ് മാർ ഈവാനിയോസ്, സമര സമിതി ജനറൽ കൺവീനർ തോമസ് മാർ അലക്സന്ത്രയോസ്, യാക്കോബായ സഭ വൈദിക ട്രസ്റ്റി ഫാ. സ്ലീബാ പോൾ വട്ടവേലിൽ കോർഎപ്പിസ്‌കോപ്പ, സഭ അൽമായ ട്രസ്റ്റി സി.കെ ഷാജി ചുണ്ടയിൽ, സഭ അൽമായ സെക്രട്ടറി അഡ്വ. പീറ്റർ കെ. ഏലിയാസ് തുടങ്ങിയവർ ഇന്നലത്തെ സമരത്തിന് നേതൃത്വം നൽകി. സമരം ഇന്നും തുടരുമെന്ന് സമര സമിതി ഭാരവാഹികളായ ഫാ. ജോൺ ഐപ്പ്, ഡോ. കോശി എം ജോർജ് എന്നിവർ അറിയിച്ചു
23.67°C








