Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:26 am
  • 24th September, 2026
  • Overcast Clouds
25.37°C25.37°C
  • Humidity: 90 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തങ്ങളുടെ രാഷ്ട്രീയ നിലപാടിന്റെ വ്യക്തമായ സൂചന നൽകി  തൃശൂർ അതിരൂപത. കേരളത്തിലെ മുന്നണികൾ മതേതര മൂല്ല്യം നഷ്ടപ്പെടുത്തിയിരിക്കുകയാണ്. അധികാരം പിടിച്ചെടുക്കാൻ ഏത് തീവ്രവാദ പ്രസ്ഥാനങ്ങളുമായും കൂട്ടുകൂടാനുള്ള മുന്നണി നീക്കം അംഗീകരിക്കാനാകില്ല. ക്രൈസ്തവ സമൂഹത്തെ മുന്നണികൾ അവഗണിക്കുകയാണെന്നും തൃശൂർ അതിരൂപത മുഖപത്രത്തിൽ പറയുന്നു.

സമുദായത്തിനെ അവഗണിച്ചാൽ പ്രതികരിക്കും. പരമ്പരാഗത വോട്ട് ബേങ്കായി ക്രൈസ്തവ സമൂഹത്തെ ഇനി കാണേണ്ടതില്ല. ആരാണോ പരിഗണിക്കുന്നത് അവർക്ക് അനുകൂലമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ കൃത്യമായ നിലപാട് സഭ എടുത്തിരുന്നു. ഇത് കേരളം കണ്ടിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങളടെ താത്പര്യം സംരക്ഷിക്കുന്നവരെ പിന്തുണക്കുമെന്നും അതിരൂപത പറയുന്നു.

 

Readers Comment

Add a Comment