Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:59 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പിറവം പള്ളിയിൽ ഓർത്തഡോക്‌സ് വിഭാഗം കയറിയാൽ പള്ളി വിശ്വാസികൾ പ്രതികരിക്കുമെന്ന് യാക്കോബായ സഭ. ഇത്തരം കാര്യങ്ങളിൽ നിന്ന് ഓർത്തഡോക്‌സ് വിഭാഗം സ്വയം പിന്മാറണമെന്ന് യാക്കോബായ സഭ ആവശ്യപ്പെട്ടു.

ഓർത്തഡോക്‌സ് വിഭാഗം നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം പള്ളിയിൽ പ്രവേശിക്കാൻ പോലീസ് സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യാക്കോബായ സഭയുടെ പ്രതികരണം പുറത്ത് വന്നത്.   

യാക്കോബായ സഭ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയും, മെത്രാപ്പോലിത്തമാരും, വൈദികരും, സഭ ഭാരവാഹികളും സെപ്റ്റംബർ 24ന് മറൈൻ ഡ്രൈവിൽ ഉപവാസ സമരം നടത്തും. യാക്കോബായ സഭയ്ക്കെതിരെ നടക്കുന്ന നീതി നിഷേധത്തിലും, ഓർത്തഡോക്സ് വിഭാഗം അവലംബിക്കുന്ന  മനുഷ്യത്വരഹിതമായ നടപടികളിലും പ്രതിഷേധിച്ചാണ് ഉപവാസ സമരം സംഘടിപ്പിക്കുന്നത്.

Readers Comment

Add a Comment