Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:59 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ക്ഷേത്രനട ഈ മാസം 30ന് വൈകുന്നേരം 5 മണിക്ക് തുറക്കും. എന്നാൽ 31ന് പുലർച്ചെ മുതലേ അയ്യപ്പഭക്തരെ പ്രവേശിപ്പിക്കുകയുള്ളൂ. 2021 ജനുവരി 19 വരെ ഭക്തർക്ക് ദർശന സൗകര്യം ഉണ്ട്. ജനുവരി 20ന് ശബരിമല അടയ്ക്കും.

അതേസമയം, ഡിസംബർ 31 മുതൽ ജനുവരി 19 വരെ ശബരിമല തീർത്ഥാടനത്തിന് ഭക്തർക്കായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് വൈകുന്നേരം 6 മണി മുതൽ ആരംഭിക്കും. www.sabarimalaonline.org എന്ന വെബ്‌സൈറ്റിലൂടെയാണ് ബുക്കിംഗ്.തിങ്കൾ മുതൽ ഞായർ വരെ എല്ലാ ദിവസവും 5000 പേർക്ക് വീതം പ്രവേശനം ഉണ്ടാകും. 31ാം തിയതി മുതൽ ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് കൊവിഡ് ആർടിപിസിആർ/ ആർടി ലാമ്പ് /എക്സ്പ്രസ്സ് നാറ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 48 മണിക്കൂർ ആണ് സർട്ടിഫിക്കറ്റിന്റെ കാലാവധി

Readers Comment

Add a Comment