Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:21 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ദൈവവിളി എന്നൊരു വിളിയുണ്ട്. അതു വന്നാല്‍പ്പിന്നെ ഒരു രക്ഷയുമില്ല. ഏറ്റവും ഒടുവില്‍ ദൈവവിളിയുണ്ടായത് കോട്ടയം പനച്ചിക്കാട് നാലുനാക്കല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. കെ.വി. എബ്രഹാമിന്റെ പുത്രന്‍ ജോയല്‍ എബ്രഹാമിനാണ്. വിളിയെത്തുടര്‍ന്ന് ജോയല്‍ ഹിന്ദുമതം സ്വീകരിച്ച് ദേവപ്രസാദ് എന്ന പേരു സ്വീകരിച്ച് ഇന്ന് തൊടുപുഴ ശിവക്ഷേത്രത്തില്‍ വച്ച് പരാവര്‍ത്തന ചടങ്ങുകള്‍ക്കു വിധേയനായി. ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തരുടെ ആശീര്‍വാദത്തോടെ, സംഘപരിവാര്‍ നേതൃത്വത്തിലായിരുന്നു പരാവര്‍ത്തന ചടങ്ങുകള്‍.
ക്രൈസ്തവ സഭ പഠിപ്പിക്കുന്നത് ഹിന്ദുക്കള്‍ വര്‍ഗീയവാദികളും കൊലപാതകികളുമാണെന്നാണ് ഇന്നലെ വരെ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചിരുന്ന ജോയലിന്റെ വെളിപ്പെടുത്തല്‍. അതല്ല, ഹിന്ദുത്വമാണ് സനാതന മതമെന്നും, അവിടെയാണ് സനാതന ധര്‍മ്മമെന്നും ദേവപ്രസാദിന് ഉള്‍വിളിയുണ്ടായി.
ശീലിച്ചത് മറക്കാന്‍ കുറച്ച് പാടാണല്ലോ. വീഡിയോയില്‍ സ്വയം പരിചയപ്പെടുത്തുന്ന ദേവപ്രസാദ്, ആദ്യം യഥാര്‍ത്ഥ പേരു പറയാന്‍ ജോ... എന്നു പറഞ്ഞ് വിഴുങ്ങുന്നതു കാണാം. അകത്തിരിക്കുന്നത് അത്ര എളുപ്പമല്ല പുറത്തുകളയാന്‍. ഗീതാപഠനവും ഉപാസനയും സാധനയുമൊക്കെയായി താന്‍, പൂര്‍ണഹിന്ദുവായെന്നാണ് പാവം പുരോഹിതപുത്രന്റെ പ്രഖ്യാപനം.
പക്ഷേ ദൈവത്തിന്റെ മതമെന്താണെന്ന് ജോയല്‍ എബ്രഹാമിന് എന്നു പിടികിട്ടുമോ എന്തോ? വിശ്വാസം ദൈവസൃഷ്ടിയല്ലെന്നും, മതംമാറ്റംകൊണ്ട് വിശ്വാസമാറ്റം സാധ്യമാകില്ലെന്നും ജോയല്‍ പഠിക്കണം. പ്രാര്‍ത്ഥിക്കുമ്പോള്‍ മനസ്സിലുള്ള രൂപം മാറ്റാം. വിഗ്രഹം മാറ്റാം. പക്ഷേ, ദൈവം രൂപമല്ല ജോയല്‍ ദേവപ്രസാദേ...! കുറിയേലായിസോൻ   ചോല്ലിയിടത്ത് ഓം നമശ്ശിവായ മന്ത്രം ജപിച്ചാലും വിശ്വാസം രക്ഷിക്കും. ദേവപ്രസാദിന്റെ സാക്ഷാല്‍ 'അച്ചനായ' ഫാ. കെ.വി. എബ്രഹാം പുരോഹിതന് സ്തുതിയായിരിക്കട്ടെ.

വാല്‍ക്കഷണം: മുജ്ജന്മത്തിലെ ശത്രുക്കളാണ് ഈ ജന്മം മക്കളായി പിറക്കുന്നതെന്ന് ഹിന്ദു മതത്തില്‍ ഒരു വിശ്വാസവും ചൊല്ലുമുണ്ട്. പഠിച്ചുവയ്ക്കുന്നത് നല്ലത്.

Readers Comment

Add a Comment