Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഗുരുവായൂർ ക്ഷേതത്തിൽ ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനമായി. വെർച്ചൽ ക്യൂ വഴി 3000 പേരെ അനുവദിക്കും. ചോറൂണ് ഒഴികെ മറ്റ് വഴിപാടുകൾ നടത്താനും അനുമതിയുണ്ട്. പ്രദേശത്തെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് നീക്കിയതിനെ തുടർന്നാണ് തീരുമാനം. കളക്ടറുടെ തീരുമാനം വന്നാലുടൻ പ്രവേശന തീയതി തീരുമാനിക്കും.
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ 12 മുതലാണ് ഭക്തർക്ക് ദർശനത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഈ മാസം 1 മുതലാണ് ഭക്തർക്ക് നാലമ്പലത്തിനകത്തേക്ക് പ്രവേശനം അനുവദിച്ചത്. എന്നാൽ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 4 ദിവസത്തിനകം അത് നിർത്തിവെച്ചിരുന്നു.
23.71°C








