Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:27 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശബരിമലയിൽ കൂടുതൽ പേർക്ക് കൂടി കോവിഡ് വന്നതോടെ ശബരിമലയിൽ എത്തുന്ന തീർത്ഥടകാരുടെ കോവിഡ് പരിശോധന ഒന്നൂടെ ശക്തമാക്കി. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി 48 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. സന്നിധാനത്ത് 238 പേരിൽ നടത്തിയ റാപ്പി‍ഡ് പരിശോധനയിൽ 36 പേ‍ർക്ക് കൊവിഡ് കണ്ടെത്തി.

18 പോലീസ് ഉദ്യോഗസ്ഥ‍ർ, 17 ദേവസ്വം ബോർഡ് ജീവനക്കാർ , ഒരു ഹോട്ടൽ ജീവനക്കാരൻ എന്നിവർക്കാണ് രോഗം  സ്ഥിരികരിച്ചത്. നിലക്കലിൽ ഏഴ് പൊലീസുകാരുൾപ്പടെ പതിനൊന്ന് പേർക്കും പമ്പയിൽ ഒരുഫയർഫോഴ്സ് ഉദ്യോഗസ്ഥനും രോഗം സ്ഥിരികരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം സാന്നിധാനത്ത് മുപ്പത്തിലധികം പേർക്കാണ് കോവിഡ് പോസിറ്റീവ് ആയത്.

Readers Comment

Add a Comment