Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പള്ളികളുമായി ബന്ധപ്പെട്ട അധികാരത്തര്‍ക്കം തുടരുന്നതിനിടെ ഓര്‍ത്തഡോക്‌സ് സഭയുമായുള്ള എല്ലാ കൂദാശബന്ധങ്ങളും അവസാനിപ്പിച്ചതായി യാക്കോബായ സുറിയാനി സഭ. ഇതുമായി ബന്ധപ്പെട്ട സഭയുടെ പ്രാദേശിക എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെ തീരുമാനത്തിന് ആകമാന സുറിയാനിസഭയുടെ പരമാധ്യക്ഷന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ അനുമതി നല്‍കി. വിവാഹം, മാമോദീസ, ശവസംസ്‌കാരം തുടങ്ങിയ ചടങ്ങുകളില്‍ പുതിയ തീരുമാനം ബാധകമാകുമെന്നാണ് വിധി.
യാക്കോബായ വിശ്വാസികളുടെ ചടങ്ങുകളില്‍ ഇനിമുതല്‍ ഓര്‍ത്തഡോക്‌സ് വൈദികരെ പങ്കെടുപ്പിക്കേണ്ടെന്നാണ് സുന്നഹദോസ് തീരുമാനം. നിലവില്‍ കുടുംബബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ ഇരുവിഭാഗങ്ങളിലെയും വൈദികര്‍, ദേവാലയച്ചടങ്ങുകളിലും മറ്റ് ശുശ്രൂഷകളിലും പരസ്പരം പങ്കെടുക്കാറുണ്ട്. ഇനിയത് തുടരേണ്ടെന്നാണ് തീരുമാനം
മാത്രമല്ല മാമോദീസ ചടങ്ങുകള്‍ യാക്കോബായ പള്ളികളില്‍ത്തന്നെ നടത്തണമെന്നും നിര്‍ദേശമുണ്ട്. വിവാഹചടങ്ങുകള്‍ക്ക് ഓര്‍ത്തഡോക്‌സ് പള്ളികളില്‍നിന്നുള്ള 'ദേശകുറി' സ്വീകരിക്കുകയോ യാക്കോബായ പള്ളികളില്‍ നിന്ന് ഓര്‍ത്തഡോക്‌സ് പള്ളിയിലേക്ക് അത് നല്‍കുകയോ ചെയ്യില്ലെന്നും സുന്നഹദോസ് തീരുമാനിച്ചു.
25.76°C








