Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പ്രവാചകന്റെ പിറവിയുടെ ഓര്‍മ്മ പുതുക്കി ഇന്ന് നബിദിനം. കൊവിഡ് ആയതിനാല്‍ ഇത്തവണഓണ്‍ലൈനിലാണ് ആഘോഷങ്ങള്‍. കേരളത്തിലെ പള്ളികളില്‍ പതാക ഉയര്‍ത്തല്‍ഡ മാത്രമാണ് നടന്നത്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു ചടങ്ങ്. രാവിലെയുണ്ടാകുന്ന നബിദിന റാലി, വൈകുന്നേരത്തെ ആഘോഷം എന്നിവ ഒഴിവാക്കിയിട്ടുണ്ട്. പകരം കണ്ടയ്ന്‍മെന്റ് സോണ്‍ അല്ലാത്ത സ്ഥലങ്ങളില്‍ പള്ളിയ്ക്കകത്ത് മൗലീദ് പാരായണം ഉണ്ടായിരിക്കും.
പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനമായ റബീഉല്‍ അവ്വല്‍ 12നാണ് ഇസ്ലാംമത വിശ്വാസികള്‍ നബിദിനം ആഘോഷിക്കുന്നത്. മസ്ജിദുകളും മദ്രസകളും കേന്ദ്രീകരിച്ച് നടക്കാറുള്ള ആഘോഷങ്ങള്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണയില്ല. നബിദിനത്തോട് അനുബന്ധിച്ച് നടത്താറുള്ള മദ്രസ വിദ്യാര്‍ത്ഥികളുടെ കലാമത്സരങ്ങള്‍ ഓണ്‍ലൈനിലാണ് നടന്നത്. പള്ളികളില്‍ പുലര്‍ച്ചെ മൗലൂദ് പാരായണം നടന്നു.അന്നദാനം വീടുകളില്‍ എത്തിച്ച് നല്‍കാനാണ് തീരുമാനം.
പ്രവാചകനെ വിമര്‍ശിച്ചതിനെ പേരില്‍ തലയറുത്ത സംഭവം ലോകത്താകമാനം ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തില്‍ ഏറെ പ്രാധാന്യമുണ്ട് ഇപ്രാവശ്യത്തെ നബിദിനത്തിന്. അതുകൊണ്ട് പ്രവാചകനെ പരിചയപ്പെടുത്തലാണ് ഇന്നത്തെ ദിനത്തിലെ അജണ്ടയെന്ന് ഇസ്ലാമിക സംഘടനകള്‍ അറിയിച്ചു.
23.71°C








