Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:34 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശബരിമലയില്‍ പുതിയ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടന്നു. വികെ ജയരാജ് പോറ്റിയാണ് പുതിയ മേല്‍ശാന്തി. തൃശൂര്‍ സ്വദേശിയാണ്. രജികുമാര്‍ എം. എന്‍ ആണ് മാളികപ്പുറം മേല്‍ശാന്തി. അങ്കമാലി സ്വദേശിയാണ് രജികുമാര്‍.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ശബരിമലയിലേക്ക് 9 ഉം മാളികപ്പുറത്തേക്ക് 10 ഉം പേരുകളായിരുന്നു ഉണ്ടായിരുന്നത്. തന്ത്രി, ദേവസ്വം സ്പെഷ്യല്‍ കമ്മീഷ്ണര്‍, ദേവസ്വം കമ്മീഷ്ണര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. വൃശ്ചികം 1ന് നട തുറക്കുന്നത് പുതിയ മേല്‍ ശാന്തിമാരായിരിക്കും.

അതേസമയം, ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ശബരിമലയില്‍ ഭക്തര്‍ ദര്‍ശനത്തിനായെത്തി. നിലയ്ക്കലില്‍ ഭക്തരുടെ തിരിച്ചറിയല്‍ രേഖയും 48 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും പരിശോധിച്ച ശേഷമാണ് സന്നിധാനത്തേക്ക് കടത്തിവിടുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് 250 പേര്‍ക്കാണ് ഒരു ദിവസം ദര്‍ശനാനുമതിയുള്ളത്.

Readers Comment

Add a Comment