Forecast Weather using OpenWeatherMap with PHP

Kerala

  • Monday 2:39 am
  • 10th August, 2026
  • Overcast Clouds
22.79°C22.79°C
  • Humidity: 97 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഉംറ തീർഥാടനം ഘട്ടം ഘട്ടമായി പുന:സ്ഥാപിക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിദേശിച്ചു. ഇതനുസരിച്ച് ഒക്ടോബർ നാലു മുതൽ ആദ്യഘട്ടം തുടങ്ങും. ഒരു ദിവസം ആറായിരം പേർക്ക് അഥവാ മൊത്തം ശേഷിയുടെ 30 ശതമാനം ഉംറ ചെയ്യാൻ അനുമതി നൽകും. ആഭ്യന്തര ഉംറ തീർഥാടകർക്ക് മാത്രമാണ് അവസരമുള്ളത്.ഒക്ടോബർ 18ന് തുടങ്ങുന്ന രണ്ടാം ഘട്ടത്തിൽ മൊത്തം ശേഷിയുടെ 75 ശതമാനത്തിന് അനുമതി നൽകും. മസ്ജിദുന്നബവിയിലും അനുമതിയുണ്ടാകും.നവംബർ ഒന്നിനുള്ള മൂന്നാം ഘട്ടത്തിൽ 100 % അനുമതി നൽകും. കോവിഡ് മുക്ത രാജ്യക്കൾക്ക് ഈ സമയം ഘട്ടം ഘട്ടമായി അനുമതി നൽകി തടങ്ങും. കോവിഡ് പൂർണമായും ഇല്ലാതായതിന് ശേഷമേ വിദേശത്ത് നിന്നുള്ള ഉംറ തീർഥാടകർക്ക് പൂർണമായി അനുമതി നൽകുകയുള്ളൂ.

രണ്ടാം ഘട്ടത്തിൽ 75 ശതമാനം അഥവാ 15000 പേർക്ക് ഉംറ ചെയ്യാനും 40 000 പേർക്ക് നിസ്കരിക്കാനും മൂന്നാം ഘട്ടത്തിൽ 20000 പേർക്ക് ഉംറ ചെയ്യാനും 60000 നിസ്കരിക്കാനും അനുമതി നല്‍കും.

 

Readers Comment

Add a Comment