Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:59 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിശിഷ്ടാദ്വൈതത്തിന്റെ പ്രചാരകനും വൈഷ്ണവ പാരമ്പര്യം പിന്തുടരുന്നവരുടെ ആത്മീയാചാര്യനുമാണ് രാമാനുജാചാര്യര്‍ ആയിരം ജന്മദിനാഘാഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് ഹൈദരാബാദില്‍ രാമാനുജാചാര്യയുടെ ക്ഷേത്രം പണിയുന്നുത്. ആയിരം കോടി രൂപയാണ് നിര്‍മാണ ചെലവ്.  രാമാനുജാചാര്യരുടെ രണ്ട് വിഗ്രഹങ്ങള്‍ ഈ ക്ഷേത്രത്തില്‍ സ്ഥാപിക്കുന്നത്.

ക്ഷേത്രത്തില്‍ സ്ഥാപിക്കുന്ന രണ്ട് വിഗ്രഹങ്ങള്‍ക്കും പ്രത്യേകതകളേറെയാണ്.  216 അടി ഉയരത്തിലുള്ള അഷ്ടദാതു പ്രതിമയാണ് ആദ്യത്തേത്. ഇത് സ്ഥാപിച്ചുകഴിഞ്ഞു. ഈ പ്രതിമയെയയാണ് സ്റ്റാച്യു ഓഫ് ഇക്വാലിറ്റി എന്ന് വിളിക്കുന്നത്,  

ഇതിനൊപ്പം ക്ഷേത്രത്തിലെ ശ്രീകോവിലില്‍ രണ്ടാമത്തെ പ്രതിമ സ്ഥാപിക്കും. ഈ പ്രതിമയുടെ പ്രത്യേകത 120 കിലോ സ്വര്‍ണ്ണത്തിലാണ് ഇത് നിര്‍മിക്കുന്നുവെന്നതാണ്. ഹൈദരാബാദില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള രാമനഗറിലാണ് രാമാനുജാചാര്യ ക്ഷേത്രത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നത്. 

രാമാനുജാചാര്യര്‍ 120 വര്‍ഷം ജീവിച്ചിരുന്നതിനാലാണ് 120 കിലോ സ്വര്‍ണം ഉപയോഗിച്ച് പ്രതിമ നിര്‍മിക്കുന്നതെന്ന് ക്ഷേത്ര സ്ഥാപകന്‍  ചിന്ന ജിയാര്‍ സ്വാമി പറഞ്ഞു. 45 ഏക്കര്‍ സ്ഥലത്ത് സമത്വ പ്രതിമയും രാമാനുജാചാര്യ ക്ഷേത്രവും നിര്‍മ്മിക്കുന്നത്. ഏകദേശം 1.5 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ക്ഷേത്ര കെട്ടിടം നിര്‍മ്മിക്കുന്നത്. 58 അടി ഉയരമുണ്ട്. ഇതിന് മുകളിലാണ്  സ്റ്റാച്യു ഓഫ് ഇക്വാലിറ്റി സ്ഥാപിച്ചിരിക്കുന്നത്.

Readers Comment

Add a Comment