Forecast Weather using OpenWeatherMap with PHP

Kerala

  • Monday 5:57 am
  • 10th August, 2026
  • Overcast Clouds
22.6°C22.6°C
  • Humidity: 97 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഭരണസമിതിയും ഉപദേശക സമിതിയും രൂപീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കാന്‍ നാലാഴ്ചത്തെ സമയം കൂടി അനുവദിച്ച് സുപ്രീം കോടതി. തിരുവനന്തപുരം ജില്ലാ ജഡ്ജി അല്ലെങ്കില്‍ ഹിന്ദുവായ മുതിര്‍ന്ന അഡീഷണല്‍ ജഡ്ജി ആകും ഭരണസമിതിയുടെ അധ്യക്ഷന്‍ എന്ന് കോടതി വ്യക്തമാക്കി.

ഉപദേശക സമിതിയില്‍ കേരള ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയെ നിയമിക്കാന്‍ അനുവദിക്കണമെന്ന ക്ഷേത്രം ട്രസ്റ്റി രാമവര്‍മ്മയുടെ ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണ ചുമതല പുതുതായി രൂപീകരിക്കുന്ന ഭരണസമിതിക്ക് കൈമാറാമെന്ന് വ്യക്തമാക്കി ക്ഷേത്രം ട്രസ്റ്റി മൂലം തിരുന്നാള്‍ രാമ വര്‍മ്മ ഫയല്‍ ചെയ്ത സത്യവാങ്മൂലവും കോടതി അംഗീകരിച്ചു.

പുതിയ ഭരണസമിതി നിലവില്‍ വരുമ്പോള്‍ പുതിയ എക്സിക്യുട്ടീവ് ഓഫീസറെ സമിതി നിശ്ചയിക്കാമെന്നും കോടതി പറഞ്ഞു. സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് ക്ഷേത്രം ട്രസ്റ്റി മൂലം തിരുന്നാള്‍ രാമ വര്‍മ്മ ഭരണ ചുമതല ഭരണസമിതിക്ക് കൈമാറി കൊണ്ട് സത്യവാങ്മൂലം ഫയല്‍ ചെയ്തത.് ട്രസ്റ്റിയുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെ പ്രതിമാസം 15 ലക്ഷത്തില്‍ കൂടുതല്‍ ചെലവാക്കാന്‍ ഭരണസമിതിക്ക് അധികാരം ഉണ്ടായിരിക്കില്ലെന്ന് സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഒരു കോടിയില്‍ അധികം ചെലവ് വരുന്ന കാര്യങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി നിര്‍ബന്ധമായിരിക്കും.

Readers Comment

Add a Comment