Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:56 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അപൂര്‍വങ്ങളില്‍ അപൂര്‍വമായ സ്വര്‍ണ ആമയെ നേപ്പാളിലെ ധനുഷ ജില്ലയില്‍ കണ്ടെത്തി. ഇതിനുമുൻപ് വെറും നാലുതവണമാത്രമാണ് ഇത്തരത്തിലുളള ആമയെ കണ്ടെത്തിയിട്ടുളളതെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. നേപ്പാളില്‍ ആദ്യത്തെ തവണയും.

പുറംതോടും ശരീഭാഗങ്ങളും ഉള്‍പ്പടെ ഈ ആമയുടെ ഒട്ടുമിക്ക ഭാഗങ്ങളും സ്വര്‍ണനിറത്തിലാണ്. അതാണ് ഏറ്റവും വലിയ പ്രത്യേകതയും. വാര്‍ത്ത പരന്നതോടെ ആമയെ കാണാന്‍ ഭക്തജന പ്രവാഹമായിരുന്നത്രേ. കൊവിഡ് പോലുളള മഹാമാരികള്‍ പടര്‍ന്നുപിടിക്കുന്ന ഇക്കാലത്ത് ലോകത്തെയും ജനങ്ങളെയും രക്ഷിക്കാന്‍ മഹാവിഷ്ണു ആമയുടെ രൂപത്തില്‍ പുനരവതരിച്ചതാണെന്നാണ് ഒട്ടുമിക്കവരും വിശ്വസിക്കുന്നത്.

എന്നാല്‍ ഇതെല്ലാം വെറും കെട്ടുകഥകള്‍ മാത്രമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പുറംതോടിനും ശരീരഭാഗങ്ങള്‍ക്കും നിറംകൊടുക്കുന്ന ചില ഘടകങ്ങളുടെ അഭാവമാണ് ആമയുടെ നിറംമാറ്റത്തിന് കാരണമെന്നാണ് അവര്‍ പറയുന്നത്. ജനിതകപരമായ ചില പ്രത്യേകതകളും ഇതിന് കാരണമാകുന്നുണ്ടത്രേ. വിപണിയില്‍ വന്‍ വിലയാണ് ഇത്തരം ആമകള്‍ക്ക്. സ്വര്‍ണ നിറത്തിലുളള ആമയെ പിന്നീട് കാട്ടില്‍ വിട്ടു.

Readers Comment

Add a Comment