Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:59 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


മുളന്തുരുത്തി പളളി എറ്റെടുക്കല്‍ നടപടി ആരംഭിച്ചു. എറ്റെടുക്കല്‍ നടപടിയുടെ ഭാഗമായി പൊലീസും ജില്ലാ ഭരണകൂടവും പള്ളിയില്‍ എത്തി. എന്നാല്‍ പ്രതിഷേധവുമായി യാക്കോബായ വിഭാഗം രംഗത്തെത്തി. പ്രതിഷേധിക്കുന്ന വിശ്വാസികളെ അറസ്റ്റ് ചെയ്ത് നീക്കുകയാണ് പൊലീസ്.

തിങ്കളാഴ്ചയ്ക്കകം (ഇന്ന്) പള്ളിയേറ്റെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു ഹൈക്കോടതി വിധി. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ മുതല്‍ തന്നെ പ്രദേശത്ത് വിശ്വാസികള്‍ തമ്പടിച്ചിരുന്നു. സ്ത്രീകളടക്കം സംഘത്തില്‍പ്പെടും. പൊലീസെത്തി വിശ്വാസികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഇവര്‍ വഴങ്ങാതിരുന്നതിനെ തുടര്‍ന്ന് വിശ്വാസികളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

പള്ളി തര്‍ക്കം നിലനിന്നിരുന്ന എറണാകുളം മുളന്തുരുത്തി പള്ളി കേസില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായ വിധി വരുന്നത് കഴിഞ്ഞ വര്‍ഷമാണ്. പള്ളി 1934 ഭരണഘടന പ്രകാരം ഭരിക്കണമെന്ന് പള്ളിക്കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതി ഉത്തരവിട്ടു.

പളളിയുടെ 67ലെ ഭരണഘടന കോടതി അസാധുവാക്കി. 1967 മുതല്‍ സ്വന്തം ഭരണഘടന പ്രകാരമാണ് മുളന്തുരുത്തി പള്ളി ഭരിച്ചിരുന്നത്. നിലവില്‍ യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലായിരുന്നു പളളി. ആഗോള സുറിയാനി സഭ പരിശുദ്ധനായ പ്രഖ്യാപിച്ച പരുമല തിരുമേനിയുടെ ഇടവകയായിരുന്നു മുളന്തുരുത്തി പള്ളി.

 

Readers Comment

Add a Comment