Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:37 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോഴിക്കോട് ജില്ലയില്‍ ബലിപെരുന്നാള്‍ നിസ്കാരം ഓരോ പള്ളിയിലും ആറ് അടി അകലം പാലിച്ച്‌ ഉള്‍ക്കൊള്ളുന്ന ആളുകള്‍ക്ക് പങ്കെടുക്കാമെന്ന് ധാരണയായി. കോഴിക്കോട് ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത വിവിധ മുസ്ലിം മത സംഘടനാ നേതാക്കളുടെ യോഗത്തിലാണ് ധാരണയിലെത്തിയത്.

ബലികര്‍മ്മത്തില്‍ ഓരോ ഉരുവിനും അഞ്ച് വീതം ആളുകള്‍ മാത്രമേ ഉണ്ടാവാന്‍ പാടുള്ളൂ. സാമൂഹ്യ അകലം പാലിക്കുക, പത്ത് വയസ്സിനു താഴെയും അറുപത്തി അഞ്ച് വയസ്സിന് മുകളിലുമുള്ളവര്‍ പങ്കെടുക്കാതിരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, തെര്‍മല്‍ സ്കാനര്‍ പരിശോധന നടത്തുക, തുടങ്ങിയവ കര്‍ശനമായി പാലിക്കണം.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌ കെ.മോയിന്‍കുട്ടി മാസ്റ്റര്‍, മുസ്തഫ മുണ്ടുപാറ (സമസ്ത), സി.മുഹമ്മദ് ഫൈസി, ജി.അബുബക്കര്‍ (കാന്തപുരം വിഭാഗം ), ഡോ.ഉസൈന്‍ മടവൂര്‍, (കെ.എന്‍.എം) മുസ്തഫ പാലായി (ജമാഅത്തെ ഇസ്ലാമി) തുടങ്ങിയവര്‍ പങ്കെടുത്തു. കലക്ടര്‍ സാംബശിവന്‍, കോഴിക്കോട് റൂറല്‍ എസ്.പി ,സിറ്റി കമ്മിഷണര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

Readers Comment

Add a Comment