Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:31 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രമുഖ ആര്‍.ടി.ഐ ആക്ടിവിസ്റ്റ് സാകേത് ഗോഖലെക്കെതിരെ ആര്‍.എസ്.എസ് ഭീഷണി. ഒരു സംഘം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ താനെയിലെ വസതിയിലെത്തി ജയ്ശ്രീറാം മുദ്രാവാക്യം മുഴക്കി തന്നെയും മാതാവിനെയും ഭീഷണിപ്പെടുത്തിയതായി ഗോഖലെ ട്വിറ്റര്‍ വഴി അറിയിച്ചു. 

സംഭവത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും നിരവധി പേരെ കസ്റ്റഡിയിലെടുത്തതായും സാകേത് അറിയിച്ചു. ഇന്ന് വിളിച്ച മുഴുവന്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെയും ഫോണ്‍ നമ്പറുകള്‍ പൊലീസ് അന്വേഷിച്ചതായും താനെ പൊലീസ് സുരക്ഷ ഒരുക്കാമെന്ന് അറിയിച്ചതായും സാകേത് ഗോഖലെ പറഞ്ഞു.

രാമക്ഷേത്രത്തിന്റെ ഭൂമി പൂജ ചടങ്ങില്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാവശ്യപ്പെട്ട് സാകേത് ഗോഖലെ നല്‍കിയ അപേക്ഷ അലഹബാദ് ഹൈകോടതി തള്ളിയിരുന്നു. അതിന് ശേഷം 130 ഭീഷണി ഫോണ്‍കോളുകള്‍ വന്നിരുന്നുവെന്നും ഗോഖലെ പറഞ്ഞു.

അയോധ്യയിലെ ഭൂമി പൂജ 'അണ്‍ലോക്ക് 2.0' മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്നായിരുന്നു സാകേത് ഗോഖലെ സമര്‍പ്പിച്ച ഹരജി. കേന്ദ്രത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഭൂമിപൂജ നടത്താന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കഴിയില്ലെന്നും സാകേത് ഗോഖലെ ഹരജിയില്‍ പറഞ്ഞു. 

എംഎച്ച്എ പുറപ്പെടുവിച്ച 'അണ്‍ലോക്ക് 2.0' മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള മതപരമായ ഒത്തുചേരലുകള്‍ വ്യക്തമായി നിരോധിച്ചിട്ടുണ്ടെന്ന് ഗോഖലെ ട്വിറ്റ് ചെയ്യുകയും ചെയ്തിരുന്നു.

Readers Comment

Add a Comment