Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പ്രതിപക്ഷവുമായി ആലോചിച്ചാണ് നിയമസഭാ സമ്മേളനം മാറ്റിവെച്ചതെന്ന് മന്ത്രി എ.കെ ബാലന്‍. രമേശ് ചെന്നിത്തലയുമായി നാലുപ്രാവശ്യം ഫോണില്‍ സംസാരിച്ചിരുന്നു. പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറുമായും ഒരു തവണ സംസാരിച്ചിരുന്നു. പ്രതിപക്ഷത്തെ പേടിച്ചിട്ടാണ് നിയമസഭാസമ്മേളനം മാറ്റിയത് എന്ന് പറയുന്നത് കടുംകൈയാണ്. ഞങ്ങള്‍ക്ക് അങ്ങനെ പേടിക്കേണ്ട ഒരു പ്രശ്‌നവുമില്ല. ഈ വിധത്തില്‍ പറഞ്ഞത് ശരിയായിരുന്നില്ല എന്നാണ് പറയാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
അവിശ്വാസപ്രമേയം വന്നാല്‍ നേരിടാന്‍ ഞങ്ങളുടെ കയ്യിലും കുറേ ആയുധങ്ങളൊക്കെയുണ്ട്. കുറ്റം പറഞ്ഞവര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥ വരും. കേരളം പൂരം കാണാനിരിക്കുന്നതേയുള്ളൂവെന്നും എ.കെ ബാലന്‍ പറയുകയുണ്ടായി.
23.71°C








