Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സ്വര്‍ണക്കടത്തു കേസില്‍ അസാധാരണ നടപടികള്‍ക്കാണ് കേരളം സാക്ഷിയാകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്‍ഐഎ സെക്രട്ടറിയേറ്റിലേക്ക് എത്തിയത് കേരളത്തിന് അപമാനമാണ്. ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലാണ് മുഖ്യമന്ത്രിയുടെ പെരുമാറ്റം. മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ദേശീയ അന്വേഷണ ഏജന്‍സിയുടെ അടുത്ത നീക്കം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്. മുഖ്യമന്ത്രിയെ ചോദ്യം ചെയ്തിട്ടേ രാജിവയ്ക്കൂ എന്ന നിലപാട് പാടില്ല. എന്‍ഐഎ ചോദ്യം മുൻപേ മുഖ്യമന്ത്രി മാന്യമായി രാജിവച്ചു പോകണം. സെക്രട്ടേറിയറ്റിലേക്ക് അന്വേഷണം നീങ്ങിയ സാഹചര്യത്തില്‍ എല്‍ഡിഎഫ് ഘടകക്ഷികള്‍ നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ആഭ്യന്തര വകുപ്പ് തുടക്കം മുതല്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കേരളാ പോലീസിന് കുറ്റവാളികളെ കണ്ടുപിടിക്കാനായില്ല. ബംഗളൂരുവിലേക്ക് പോകാന്‍ പ്രതികള്‍ക്ക് പോലീസ് സഹായം നല്കി. മുഖ്യമന്ത്രിയുടെ അറിവോടെയാണ് പ്രതികളെ സംരക്ഷിക്കപ്പെടുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കണ്‍സള്‍ട്ടന്‍സി നിയമനങ്ങളില്‍ സിബിഐ അന്വേഷണം വേണം. കണ്സള്ട്ടെന്സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നാല് വര്‍ഷത്തില്‍ ഏതെങ്കിലും പദ്ധതി സംസ്ഥാനത്ത് തുടങ്ങിയിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ചീഫ് സെക്രട്ടറിയെ പ്രതിപക്ഷത്തിന് വിശ്വാസമില്ലെന്നും ചെന്നിത്തല പറഞ്ഞു.
23.71°C








