Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:01 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിമര്‍ശനങ്ങളെ സര്‍ക്കാര്‍ ഭയക്കുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍. ഇതിന്റെ തെളിവാണ് നിയമസഭാ സമ്മേളനം മാറ്റിവയ്ക്കാനുള്ള തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഒരു ഒളിച്ചോട്ടമാണ്. കൊവിഡിന്റെ എല്ലാ പ്രോട്ടോക്കോളുകളും പാലിച്ച്‌ നിയമസഭാ സമ്മേളനം നടത്താവുന്നതാണ്. മറ്റ് പല പരിപാടികളും നടത്തുന്നുണ്ടല്ലോ. പരീക്ഷകള്‍ വരെ നടത്തി. നിയമസഭാ സമ്മേളനം നടത്താവുന്നതായിരുന്നു. അവിശ്വാസ പ്രമേയത്തില്‍നിന്നുള്ള ഒളിച്ചോട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

27 ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിയമസഭാ സമ്മേളനം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. ധനബില്‍ ഈ മാസം 31 നകം പാസാക്കേണ്ടതുണ്ടായിരുന്നു. ധനബില്‍ പാസാക്കാന്‍ രണ്ടു മാസത്തിനകം സഭ ചേരാമെന്ന ഓര്‍ഡിനന്‍സ് പുറത്തിറക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെടുന്നതിനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

Readers Comment

Add a Comment