Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരത്ത് കീം പരീക്ഷ(എന്‍ജിനിയറിംഗ്/ഫാര്‍മസി പ്രവേശന പരീക്ഷ) എഴുതിയ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എസ് ശബരീനാഥന്‍ എം എല്‍ എ രംഗത്തെത്തി. സര്‍ക്കാരിന്‍റെ വികലമായ തീരുമാനങ്ങള്‍ കാരണം ഒരു നഗരവും ജനങ്ങളും ആശങ്കയുടെ മുള്‍മുനയിലാണെന്നും ഈ സാഹചര്യം ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
തിരുവനന്തപുരത്ത് KEAM പരീക്ഷയെഴുതിയ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ആശങ്കയുളവാക്കുന്നതാണ്.ഈ രണ്ടു പേരും പരീക്ഷയെഴുതിയത് കണ്‍ടൈന്മെന്റ് സോണായ തൈക്കാടും കരമനയുമുള്ള ആയിരങ്ങള്‍ എത്തിച്ചേര്‍ന്ന കേന്ദ്രങ്ങളിലാണ്.
ട്രിപ്പിള്‍ ലോക്ഡൗണിലും തലസ്ഥാനത്ത് കൂടുതല്‍ കേസുകള്‍ വന്നത് നാണക്കേടാണെന്ന് ബഹു: മുഖ്യമന്ത്രി അവലോകനയോഗത്തില്‍ പറഞ്ഞത്.എന്നാല്‍ ഇതേ മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും പരീക്ഷ മാറ്റി വെക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും കോവിഡ് വ്യാപനകാലത്ത് KEAM നടത്തണമെന്ന് വാശിപിടിച്ചത്.
കേരള സര്‍ക്കാര്‍ 'കോവിഡിന്റെ വ്യാപാരികളാണ്' എന്ന രാഷ്ട്രീയ വിശേഷണത്തിന് ഞാന്‍ മുതിരുന്നില്ല, പക്ഷേ നിങ്ങളുടെ വികലമായ തീരുമാനങ്ങള്‍ കാരണം ഒരു നഗരവും ഇവിടുത്തെ ജനങ്ങളും ആശങ്കയുടെ മുള്‍മുനയിലാണ്. ഇത് നിങ്ങള്‍ക്ക് ഒഴിവാക്കാമായിരുന്നു.
23.84°C








