Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:31 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് എല്ലാ സിപിഎം മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ച് സിപിഎം. വ്യാഴാഴ്ചയാണ് യോഗം ചേരുക. പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പെരുമാറ്റചട്ടം കര്‍ശനമാക്കാനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും യോഗത്തില്‍ പങ്കെടുക്കും.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ യോഗം വിളിച്ചത്. നേരത്തെ കൃത്യമായ നിയന്ത്രണം പാര്‍ട്ടിക്ക് സ്റ്റാഫിനു മേല്‍ ഉണ്ടായിരുന്നു. ഇടക്കാലത്ത് അത്തരമൊരു നിയന്ത്രണം കുറഞ്ഞുവെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് യോഗം വിളിക്കുന്നത്.

സ്വര്‍ണ്ണക്കടത്തു കേസിന്റെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടി കര്‍ശനമായി ഇടപെടാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഇഷ്ടപ്രകാരം കാര്യങ്ങള്‍ നടപ്പാക്കി എന്ന വിമര്‍ശനം പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രൈവറ്റ് സെക്രട്ടറിമാരുടെ യോഗം വിളിച്ചത്.

വിവിധ കൺസൾട്ടൻസികൾക്ക് കരാര്‍ ഏൽപ്പിക്കുന്നതിലടക്കം ചട്ടലംഘനം കണ്ടെത്തിയതിന് പുറമെ പാര്‍ട്ടി നയങ്ങളും നിലപാടുകളും പാലിക്കപ്പെട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേസിൽ എം ശിവശങ്കറിനെതിരെ ഉയര്‍ന്ന ആക്ഷേപവും അന്വേഷണങ്ങളും സര്‍ക്കാരിനേയും പാര്‍ട്ടിയേയും മുന്നണിയേയും ഒരു പോലെ പ്രതിരോധത്തിലാക്കിയ സാഹചര്യമാണ് നിലവിലുള്ളത്.

അതേസമയം, ഇടതുമുന്നണി യോഗം അടുത്തയാഴ്ച ചേരാന്‍ തീരുമാനമായി. സ്വര്‍ണക്കടത്ത്, പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് വിവാദങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. സി.പി.എം-സി.പി.ഐ ആശയവിനിമയത്തെ തുടര്‍ന്നാണ് യോഗം വിളിക്കാന്‍ തീരുമാനമെടുത്തത്.

Readers Comment

Add a Comment