Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 5:33 pm
  • 9th August, 2026
  • Light Rain
25.9°C25.9°C
  • Humidity: 85 %
  • Wind: 2.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് രോഗികളുടെ വീടിനുമുന്നില്‍ മുന്നറിയിപ്പ് ബോര്‍ഡ് വെയ്ക്കുന്നതിനെതിരെ ജനതാദള്‍(സെക്കുലാര്‍)നേതാവ് എച്ച്.ഡി കുമാരസ്വാമി. ബോര്‍ഡ് സ്ഥാപിക്കാനുള്ള കര്‍ണ്ണാടക സര്‍ക്കാരിന്റെ തീരുമാനം സമൂഹത്തില്‍ അയിത്ത വിഭജനത്തിന് തുല്യമായ സ്ഥിതി കൊണ്ടുവരുമെന്നാണ് അദ്ദേഹം പറഞ്ഞത്.

കൊവിഡ് രോഗികളുടെ വീടിനു മുന്നില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുന്ന തീരുമാനത്തോട് യോജിക്കാന്‍ കഴിയില്ല. അത് അവരോട് കാണിക്കുന്ന സാമൂഹ്യ വിവേചനമാണ്. ഒരു തരം തൊട്ടു കൂടായ്മ എന്ന സന്ദേശമാണ് സമൂഹത്തിലെത്തുക- കുമാരസ്വാമി പറഞ്ഞു.

ഇത്തരത്തില്‍ ബോര്‍ഡ് വെയ്ക്കുന്നതിലൂടെ രോഗികളുടെ കുടുംബത്തിന്റ അന്തസ്സിനെയാണ് ചോദ്യം ചെയ്യുന്നതെന്നും അത് സമകാലിക സമൂഹത്തില്‍ പുതിയൊരു തരം അയിത്ത മനോഭാവം കൊണ്ടുവരുമെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. നിലവില്‍ സര്‍ക്കാര്‍ സ്ഥാപിച്ച ഈ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉടന്‍ തന്നെ നീക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

രോഗികളെ ചികിത്സിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇതു സംബന്ധിച്ച കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയാല്‍ മതിയാകും. അവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് അത് പകര്‍ന്നു നല്‍കപ്പെടും. ഇത്തരം മുന്നറിയിപ്പ് ബോര്‍ഡുകള്‍ കാരണം രോഗം ഭേദമായാല്‍ പോലും സ്വന്തം വീട്ടിലേക്ക് വരാന്‍ പലരും മടിക്കും. ചിലയിടങ്ങളില്‍ രോഗം ഭേദമായവര്‍ വീട് വിട്ട്പോകുന്ന സ്ഥിതിവരെയുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.

അതേസമയം രോഗികള്‍ക്ക് ചികിത്സ നല്‍കാത്ത മെഡിക്കല്‍ കോളേജുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ തീരുമാനത്തെയും അദ്ദേഹം വിമര്‍ശിച്ചു. രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്നത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. എന്നാല്‍ ഈ സാഹചര്യത്തില്‍ ലൈസന്‍സ് റദ്ദാക്കുകയല്ല വേണ്ടത്. അവരെ ചികിത്സ ചെയ്യാന്‍ ബോധവല്‍ക്കരിക്കണമെന്നും കുമാരസ്വാമി പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ണ്ണാടകയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് രേഖപ്പടുത്തിയിരുന്നു. സംസ്ഥാനത്ത് ഞായറാഴ്ചയോടെ കൊവിഡ് രോഗികളുടെ എണ്ണം 63772 ആയി വര്‍ധിച്ചിരിക്കുകയാണ്.

Readers Comment

Add a Comment