Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:34 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന് പിന്തുണയുമായി ബി.ടി.പി.(ഭാരതീയ ട്രൈബല്‍ പാര്‍ട്ടി). ബി.ടി.പിയുടെ രണ്ട് എം.എല്‍.എമാരും തന്നെ നേരില്‍ക്കണ്ട് പിന്തുണയര്‍പ്പിച്ചെന്ന് ഗെഹ്ലോട്ട് വ്യക്തമാക്കി. പിന്തുണ വ്യക്തമാക്കിക്കൊണ്ടുള്ള കത്തും എം.എല്‍.എമാര്‍ കൈമാറി. വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന പക്ഷം വിട്ടുനില്‍ക്കാനായിരുന്നു എം.എല്‍.എമാര്‍ക്ക് നേരത്തെ പാര്‍ട്ടി നിര്‍ദേശം നല്‍കിയിരുന്നത്.

ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് അടക്കമുള്ള ചില നേതാക്കള്‍ ഇടഞ്ഞതോടെയാണ് രാജസ്ഥാനില്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. അതേസമയം 30 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് സച്ചിന്‍ പൈലറ്റ് ഇപ്പോഴും അവകാശപ്പെടുന്നത്. എന്നാല്‍1 09 എം.എല്‍മാരുടെ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും വ്യക്തമാക്കുന്നു. 101 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്.

സച്ചിന്‍ പൈലറ്റിനൊപ്പമുള്ള വിമത എം.എല്‍.എമാരെ തേടി ഹരിയാനയിലെ റിസോര്‍ട്ടിലെത്തിയ രാജസ്ഥാന്‍ പൊലീസിന് നിരാശയായിരുന്നു ഫലം. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ വിമത എം.എല്‍.എമാരില്‍ ഒരാളുടെ ശബ്ദ സാമ്പിള്‍ റെക്കോര്‍ഡ് ചെയ്യാനാണ് പൊലീസ് ഹരിയാനയിലെ മനേസറിലെ റിസോര്‍ട്ടില്‍ എത്തിയത്. എന്നാല്‍, പൈലറ്റ് ക്യാമ്പിലെ എം.എല്‍.എമാരാരും റിസോര്‍ട്ടിലുണ്ടായിരുന്നില്ല

Readers Comment

Add a Comment