Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:26 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


മഹാരാഷ്ട്രയില്‍ അട്ടിമറി നീക്കത്തിലൂടെ മൂന്ന് ദിവസം മുഖ്യമന്ത്രി സ്ഥാനം നേടിയ സമയത്ത് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തതിലെ വിവരങ്ങള്‍ പുറത്തവിടാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞ സംബന്ധിച്ച വിവരങ്ങള്‍ ആവശ്യപ്പെട്ട് ഇന്ത്യാ ടുഡേ നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. വിവരാവകാശ നിയമ പ്രകാരം ഈ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നാണ് കേന്ദ്രം മറുപടി നല്‍കിയിരിക്കുന്നത്.

2019 നവംബര്‍ 23നാണ് നാടകീയമായി ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്തത്. ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് എന്നിവ ചേര്‍ന്ന് സഖ്യസര്‍ക്കാര്‍ പ്രഖ്യാപനത്തിന് തയ്യാറായിരിക്കെയായിരുന്നു ബി.ജെ.പി നീക്കങ്ങള്‍ നടത്തിയത്. എന്‍.സി.പി നേതാവ് അജിത് പവാറിന്റെ ബി.ജെ.പിയിലേക്ക് കൊണ്ടുവന്നായിരുന്നു ഇത്. തുടര്‍ന്ന് സംസ്ഥാനത്തെ രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ കേന്ദ്രത്തോട് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു.

എന്നാല്‍ മൂന്നുദിവസം മാത്രം ആയുസുള്ള മുഖ്യമന്ത്രിക്കസേരയായിരുന്നു ഫഡ്നാവിസിന്റേത്. സുപ്രീംകോടതി ഇടപെട്ട് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശം ഉന്നയിച്ചത് ആരാണ്? ഭൂരിപക്ഷമുണ്ടെന്ന് ഫഡ്നാവിസിന്റെ അവകാശവാദം ഗവര്‍ണര്‍ സ്ഥിരീകരിച്ചതെങ്ങനെ? രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ ഗവര്‍ണര്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തത് എപ്പോള്‍?, മന്ത്രിസഭ രൂപീകരിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രത്തെ തീരുമാനമറിയിച്ചത് എപ്പോള്‍ തുടങ്ങിയ ചോദ്യങ്ങളാണ് ഇന്ത്യാ ടുഡേ വിവരാവകാശ അപേക്ഷയില്‍ ചോദിച്ചത്.

ഈ വിവരങ്ങള്‍ വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 2(എ), സെക്ഷന്‍ 8(ഇ) എന്നിവ പ്രകാരം പുറത്തുവിടാന്‍ കഴിയില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം മറുപടി നല്‍കിയിരിക്കുന്നത്.

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ ശേഷം മുഖ്യമന്ത്രിയെ നിയമിക്കുന്നതിന് മുമ്പ് നിരവധി നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നാണ് ചട്ടം അനുശാസിക്കുന്നത്. ഇവയൊന്നും പാലിക്കാതെയായിരുന്നു ഫഡ്നാവിസിന്റെയും ബി.ജെ.പിയുടെയും നീക്കങ്ങള്‍.

Readers Comment

Add a Comment