Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:33 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇടുക്കി മാങ്കുളത്ത് സംയുക്ത പരിശോധനയ്ക്ക് എത്തിയ റവന്യു - വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിപിഐ നേതാവിന്റെ ഭീഷണി. റേഞ്ച് ഓഫീസറെ പരസ്യമായി കെട്ടിയിട്ട് തല്ലുമെന്നായിരുന്നു ഭീഷണി. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കി.

പ്രദേശത്ത് ട്രഞ്ച് നിര്‍മ്മിച്ചതിനെ കുറിച്ചുള്ള പരാതിയെ തുടര്‍ന്നാണ് റവന്യു-വനം വകുപ്പ് അധികൃതര്‍ സംയുക്ത പരിശോധനക്കെത്തിയത്. ട്രഞ്ച് റവന്യു ഭൂമിയിലാണെന്നായിരുന്നു പരാതി. സംഭവത്തില്‍ റവന്യൂ വകുപ്പിന് റേഞ്ച് ഓഫീസര്‍ വിശദീകരണം നല്‍കുന്നതിനിടയിലാണ് പരാതിക്കാരനായ സിപിഐ ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ ജോസ് ഭീഷണിയുമായി എത്തിയത്.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മുമ്പ് ആനക്കുളം റേഞ്ച് ഓഫിസറെയും സമാന രീതിയില്‍ ഭീഷണിപ്പെടുത്തിയതിന് പ്രവീണിനെതിരെ കേസുണ്ട്.

Readers Comment

Add a Comment