Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:26 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന് കാരണം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. ബി.ജെ.പി വിര്‍ച്വല്‍ റാലി വഴി രോഗം പടര്‍ത്തുകയാണെന്ന് തേജസ്വി യാദവ് ആരോപിച്ചു.

സംസ്ഥാനത്ത് രോഗവ്യാപനം മോശമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോഴും ബി.ജെ.പിയും ജെ.ഡി.യുവും തെരഞ്ഞെടുപ്പിനെ കുറിച്ചാണ് ആലോചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

' സംസ്ഥാനത്ത് പരിശോധനാനിരക്ക് വളരെ കുറവാണ്. അതാണ് സ്ഥിതി രൂക്ഷമാക്കുന്നത്. ദിവസവും 30000 പരിശോധനകള്‍ നടത്തണമെന്ന് ആര്‍.ജെ.ഡി നേരത്തേയും ആവശ്യപ്പെട്ടതാണ്', അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ഓഫീസിലെ 100 പേരില്‍ 75 പേര്‍ക്കും രോഗം ബാധിച്ചു, മുഖ്യമന്ത്രിയുടെ വസതിയും ഉപമുഖ്യമന്ത്രിയുടെ വസതിയും സെക്രട്ടറിയേറ്റും കൊവിഡില്‍ നിന്ന് മുക്തമല്ലെന്നും തേജസ്വി യാദവ് ചൂണ്ടിക്കാണിച്ചു.

'അവര്‍ക്കെങ്ങനെയാണ് ബീഹാറില്‍ തെരഞ്ഞെടുപ്പ് നടത്താനാകുക. നിങ്ങള്‍ വിര്‍ച്വല്‍ റാലി നടത്തി കൊവിഡ് പരത്തുകയാണ്. നിങ്ങള്‍ വിര്‍ച്വല്‍ റാലി നടത്തിയിടത്തെല്ലാം രോഗവ്യാപനമുണ്ടായിട്ടുണ്ട്.

75 ബിജെപി നേതാക്കള്‍ക്കാണ് കൂട്ടത്തോടെ രോഗം കണ്ടെത്തിയത്. പാട്നയിലെ ബി.ജെ.പി ആസ്ഥാനത്ത് പരിശോധനയ്ക്കായി ശേഖരിച്ച 100 സാമ്പിളുകളില്‍ 75 എണ്ണവും പോസിറ്റീവാകുകയായിരുന്നു. ഇതില്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി ദേവേഷ് കുമാര്‍, എം.എല്‍.സി രാധാ മോഹന്‍ ശര്‍മ്മ എന്നി പ്രമുഖര്‍ ഉള്‍പ്പെടുന്നു.

കഴിഞ്ഞ ദിവസം ബിഹാര്‍ മന്ത്രിസഭയിലെ രണ്ടാമനായ ഗ്രാമീണ മന്ത്രി ശൈലേഷ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ബിഹാറില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി ജൂലൈ 16 മുതല്‍ ജൂലൈ 31 വരെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഉന്നതതല യോഗം തീരുമാനിക്കുകയായിരുന്നു. ഇക്കാലയളവില്‍ അവശ്യ സേവനങ്ങള്‍ മാത്രമാണ് അനുവദിക്കുക എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

 

Readers Comment

Add a Comment