Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:31 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പി.എം കെയേഴ്സ് ഫണ്ട് പാര്‍ലമെന്റ് കമ്മിറ്റി ഓഡിറ്റ് ചെയ്യണമെന്ന ആവശ്യത്തെ നിരാകരിച്ച് ബി.ജെ.പി. വെള്ളിയാഴ്ച നടന്ന പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി യോഗത്തിലാണ് പി.എം. കെയേഴ്‌സ് ഫണ്ട്  ഓഡിറ്റ് ചെയ്യണമെന്ന ആവശ്യം ബി.ജെ.പി അംഗങ്ങള്‍ നിരാകരിച്ചത്.

കൊവിഡ് 19, പി.എം. കെയേഴ്‌സ് ഫണ്ട് തുടങ്ങിയ വിഷയങ്ങളില്‍ ജനഹിതം അറിഞ്ഞ് പ്രവര്‍ത്തിക്കാനും വിഷയത്തില്‍ സമവായത്തിലെത്താനും കോണ്‍ഗ്രസ് എം.പി. അധീര്‍ രഞ്ജന്‍ ചൗധരി അംഗങ്ങളോട് അഭ്യര്‍ഥിച്ചു.

എന്നാല്‍, ബി.ജെ.പി. അംഗങ്ങള്‍ ഇതിനെ എതിര്‍ത്തു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി സി.എ.ജി ഓഡിറ്റ് ചെയ്യാത്ത സാഹചര്യത്തില്‍ പി.എം. കെയേഴ്സ് ഫണ്ട് ഓഡിറ്റ് ചെയ്യേണ്ടതില്ലെന്ന് രാജ്യസഭാ എം.പി. ഭൂപേന്ദര്‍ യാദവ് ചൂണ്ടിക്കാട്ടി. മറ്റു ബി.ജെ.പി. എം.പിമാരും അദ്ദേഹത്തെ പിന്തുണച്ചു.

ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നത് പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും ബി.ജെ.പി നിലപാടെടുത്തു. സി.എ.ജി ഓഡിറ്റ് ചെയ്ത സര്‍ക്കാര്‍ ധനവിനിയോഗം സംബന്ധിച്ച വിഷയങ്ങള്‍ മാത്രമാണ് കമ്മിറ്റി പരിശോധിക്കേണ്ടതെന്ന് ഭൂപേന്ദര്‍ യാദവ് ചൂണ്ടിക്കാട്ടി.

കൊവിഡ് 19 സംബന്ധമായ ചര്‍ച്ചകള്‍ക്ക് ബി.ജെ.പി. തയ്യാറാകാത്തത് പി.എം കെയേഴ്സ് ഫണ്ടിനെക്കുറിച്ച് സംസാരിക്കേണ്ടിവരും എന്ന ഭയമൂലമാണെന്ന് അധീര്‍ രഞ്ജന്‍ ചൗധരി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

ഇരുപത് അംഗങ്ങളുള്ള പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിയില്‍ 12 ബി.ജെ.പി. അംഗങ്ങളും ബാക്കി പ്രതിപക്ഷാംഗങ്ങളുമാണുള്ളത്. വെള്ളിയാഴ്ച നടന്ന യോഗത്തില്‍ ബി.ജെ.പിയുടെ എല്ലാ അംഗങ്ങളും പങ്കെടുക്കുകയും ചെയ്തിരുന്നു.

ബി.ജെ.പി., കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്‌പോര് നടന്നെങ്കിലും കൊവിഡ് 19 സംബന്ധിച്ച സാഹചര്യം ചര്‍ച്ചചെയ്യാനും പി.എ.സി യോഗം തയ്യാറായില്ല.

Readers Comment

Add a Comment