Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:26 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് നടന്ന പൗരത്വ പ്രക്ഷോഭത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന അലിഗഢ് മുന്‍ വിദ്യാർത്ഥിയും ഫ്രട്ടേണിറ്റി മൂവ്‌മെന്റ് ദേശീയ സെക്രട്ടറിയുമായ ഷര്‍ജീല്‍ ഉസ്മാനിയെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ 15ന് അലിഗഢ് സര്‍വകലാശാലയില്‍ നടന്ന പൗരത്വ പ്രക്ഷോഭത്തിന്റെ പേരിലാണ് അറസ്റ്റെന്നാണ് സൂചന. 

അഅ്‌സംഗഢിലെ വീട്ടില്‍ നിന്ന് വൈകീട്ടോടെയാണ് അറസ്റ്റുണ്ടായത്. ലാപ്‌ടോപും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു. അതേസമയം വാറണ്ടോ മെമ്മോയോ അടക്കമുള്ള നടപടിക്രമങ്ങളില്ലാതെയാണ് അറസ്റ്റെന്ന് കുടുംബം ആരോപിച്ചു. കേസ് സംബന്ധിച്ച വിശദാംശങ്ങള്‍ പൊലീസ് മറച്ചുവെക്കുന്നുവെന്നും കുടുംബം ആരോപിച്ചു.

സി.എ.എ, എന്‍.ആര്‍.സി സമരങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ഷര്‍ജീല്‍ ഉസ്മാനിക്കെതിരെ നേരത്തെ പത്തിന് മുകളില്‍ എഫ്.ഐ.ആറുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പൊലീസുകാരെ മര്‍ദിച്ചു, പിസ്റ്റള്‍ മോഷ്ടിച്ചു തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് ഗുണ്ടാ ആക്റ്റ് പ്രകാരവും കേസെടുത്തിരുന്നു. 

ഉത്തര്‍പ്രദേശ് പൊലീസ് തുടര്‍ച്ചയായി വ്യാജ കേസുകള്‍ ചുമത്തി വേട്ടയാടുന്ന കാര്യം ഷര്‍ജീല്‍ തന്നെ തുറന്നുപറഞ്ഞിരുന്നു. കേരളത്തിലടക്കം നടന്ന സി.എ.എ പ്രക്ഷോഭ സമരങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ഷര്‍ജീല്‍ ഉസ്മാനി. അറസ്റ്റില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

 

Readers Comment

Add a Comment