Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:08 pm
  • 9th August, 2026
  • Light Rain
28.26°C28.26°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


സി.ബി.എസ്.ഇ സിലബസ്സില്‍ രാഷ്ട്രമീമാംസ, സാമ്പത്തിക ശാസ്ത്രം എന്നീ പുസ്തകങ്ങളുടെ സിലബസില്‍ നിന്ന് ജനാധിപത്യ അവകാശങ്ങള്‍, മതേതരത്വം, ഫെഡറലിസം തുടങ്ങിയ വിഷയങ്ങള്‍ നീക്കം ചെയ്തതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ നടപടി ഞെട്ടിപ്പിക്കുന്നതാണ്. സുപ്രധാനമായ ഇത്തരം വിഷയങ്ങള്‍ ഒഴിവാക്കുന്നതില്‍ നിന്നും കേന്ദ്രം പിന്മാറണമെന്നും അവര്‍ പറഞ്ഞു.

'പൗരത്വം, ഫെഡറലിസം, മതേതരത്വം തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ പിന്‍വലിച്ചത് ഞെട്ടിപ്പിക്കുന്നതാണ്. എന്ത് വിലകൊടുത്തും ഈ പ്രധാനപ്പെട്ട വിഷയങ്ങള്‍ ഒഴിവാക്കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു. ഇന്ത്യയുടെ അടിസ്ഥാനമായ തത്വങ്ങല്‍ വരും തലമുറ പഠിക്കാതെ പോകുന്നത് നല്ലതല്ലെന്നും അവര്‍ പറഞ്ഞു.

പത്താം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്ന് ജനാധിപത്യം, ബഹുസ്വരത, ജനകീയ പ്രസ്ഥാനങ്ങള്‍, ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ എന്നീ പാഠഭാഗങ്ങളാണ് ഒഴിവാക്കിയത്. പതിനൊന്നാം ക്ലാസില്‍ നിന്ന് ഒഴിവാക്കിയത് പൗരത്വം, മതേതരത്വം, ഫെഡറിലസം, ദേശീയത എന്നീ പാഠഭാഗങ്ങളും. 

ഇതിന് പുറമെ തദ്ദേശ സ്വയംഭരണം സംബന്ധിച്ച അധ്യായത്തിലെ ഉപതലക്കെട്ടുകളായ തദ്ദേശ സ്വയംഭരണത്തിന്റെ ആവശ്യകത, ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ ചരിത്രം എന്നീ ഭാഗങ്ങളും ഒഴിവാക്കിയവയില്‍പെടുന്നു. ആഭ്യന്തര മൂല്യ നിര്‍ണയത്തിനായും വാര്‍ഷിക പരീക്ഷയുടെ ഭാഗമായും ഈ പാഠഭാഗങ്ങള്‍ വിദ്യാര്‍ഥികള്‍ പഠിക്കേണ്ടതില്ല. രാജസ്ഥാന്‍ സ്‌കൂള്‍ ടെക്സ്റ്റ് ബുക്കില്‍ ബി.ജെ.പി സര്‍ക്കാര്‍ മാറ്റം വരുത്തിയത് നേരത്തെ വിവാദമായിരുന്നു.

Readers Comment

Add a Comment