Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:49 am
  • 10th August, 2026
  • Overcast Clouds
22.95°C22.95°C
  • Humidity: 97 %
  • Wind: 1.09 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിവാദങ്ങള്‍ ഉന്നയിക്കുമ്പോള്‍ വസ്തുതകളുമായി മുമ്പോട്ട് വരാന്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി. ''സംഭവത്തെ സോളാര്‍ കേസുമായി താരതമ്യപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നു. ദുര്‍ഗന്ധം വമിക്കുന്ന ചളിയില്‍ മുങ്ങിക്കിടക്കുന്നവര്‍ക്ക് അതുപോലെ മറ്റുള്ളവരും ആയിക്കാണാന്‍ ആഗ്രഹമുണ്ടാകും. തല്‍കാലം ആ അത്യാഗ്രഹം സാധിച്ച് തരാന്‍ കഴിയില്ല. എല്‍.ഡി.എഫ് സര്‍ക്കാരിന് ഒരു സംസ്‌കാരമുണ്ട്. അത് യു.ഡി.എഫിന്റെ വഴിയല്ല. ഒരു തെറ്റായ നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല''.- മുഖ്യമന്ത്രി പറഞ്ഞു.

ഏത് അന്വേഷണത്തിനും സമ്മതമാണ്. ഇത്തരത്തിലുള്ള കുറ്റവാളികളെ കണ്ടെത്തുകയും അവരുടെ വേരറുക്കുകയും വേണം. ഏത് അന്വേഷണ ഏജന്‍സി അന്വേഷിച്ചാലും കുഴപ്പമില്ല. അത് കേന്ദ്ര സര്‍ക്കാരാണ് തീരുമാനിക്കുക. സംസ്ഥാന സര്‍ക്കാരിന് ഇതില്‍ ഒരു തീരുമാനവും എടുക്കാനില്ലെന്നും മുഖ്യമന്ത്രി വിഷയത്തില്‍ കൂട്ടിച്ചേര്‍ത്തു.

പുകമറ ഉയര്‍ത്തി സര്‍ക്കാരിനെ തളര്‍ത്തി കളയാം എന്ന് വിചാരിച്ചാല്‍ നടക്കില്ല. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും. സംസ്ഥാന സര്‍ക്കാരിന്റെ താത്പര്യ പ്രകാരമല്ല കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് അവര്‍ എത്തിയത്. അവിടെയൊക്കെ അവര്‍ എത്തിയത് എങ്ങനെയാണെന്ന് മുഖ്യമന്ത്രി സംശയം പ്രകടിപ്പിച്ചു. ശുപാര്‍ശ ആര് കൊടുത്തുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. 

അവര്‍ കോണ്‍സുലേറ്റ് പ്രതിനിധി ആയാണ് പങ്കെടുത്തതെന്നും സംസ്ഥാന സര്‍ക്കാര്‍ അതില്‍ എങ്ങനെയാണ് ഉത്തരവാദിയാകുകയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇതില്‍ വ്യാജ വാര്‍ത്ത വരെ ഒരു ചാനല്‍ സൃഷ്ടിച്ചു. പ്രതിപക്ഷം അത് പ്രചരിപ്പിച്ചു. പഴയ ചില കാര്യങ്ങള്‍ ഓര്‍മ വരുന്നുണ്ടെങ്കില്‍ ഇപ്പോള്‍ ഉള്ളവരോട് കളിക്കാന്‍ വരരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Readers Comment

Add a Comment