Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരു-കൊച്ചി മുന്‍ മുഖ്യമന്ത്രിയും എസ്.എന്‍.ഡി.പി യോഗം മുന്‍ ജനറല്‍ സെക്രട്ടറിയും സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖനുമായിരുന്ന സി. കേശവന്റെ 51-ാമത് ചരമവാര്‍ഷിക ദിനം ആചരിച്ചു.
ചരമദിനത്തിനോട് അനുബന്ധിച്ച് തിരുവനന്തപുരം മ്യൂസിയം ജങ്ഷനിലുള്ള സി കേശവന്റെ പ്രതിമയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എം വിന്‍സന്റ് എം.എല്‍.എ, സി കേശവന്റെ കൊച്ചുമകന്‍ ഹാഷിം രാജന്‍ എന്നിവര്‍ ചേര്‍ന്ന് പുഷ്പാര്‍ച്ചന നടത്തി. കൊവിഡ് കാലമായതിനാല്‍ വിപുലമായ ആഘോഷ പരിപാടികള്‍ ഒഴിവാക്കിയായിരുന്നു ചടങ്ങ്.
സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങള്‍ക്കും വേണ്ടി നിര്‍ഭയം പോരാടിയ ധീരദേശാഭിമാനിയായ അദ്ദേഹത്തിന്റെ ജീവിതസമരം കേരളചരിത്രത്തിലെ ഉജ്ജ്വലമായ അധ്യായമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
മാത്രമല്ല ഗാന്ധിജിയുടേയും ശ്രീനാരായണ ഗുരുവിന്റേയും കാറല്‍ മാര്‍ക്‌സിന്റെയും സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പുരോഗമനപരവും പരിവര്‍ത്തനോന്മുഖവുമായ പാതയിലൂടെ നാടിനെ നയിച്ച രാഷ്ട്രീയ പ്രതിഭയായിരുന്നു സി കേശവനെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
23.71°C








