Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:26 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന് ഇന്ന് നൂറ്റിരണ്ടാം പിറന്നാള്‍. ആഘോഷമേതുമില്ലാതെയാണ് കെ.ആര്‍ ഗൗരിയമ്മ തന്റെ പിറന്നാള്‍ ഇത്തവണ ആഘോഷിച്ചത്. കൊവിഡ് കാലമായതിനാല്‍ പതിവുതെറ്റിച്ച് ആഘോഷങ്ങളില്ലാതെയാണ് ഇത്തവണ പിറന്നാള്‍ കടന്നുപോകുന്നത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഒഴിവാക്കാനാകാത്ത ഏടാണ് കെ.ആര്‍ ഗൗരിയമ്മയുടേത്. 

മിഥുനമാസത്തിലെ തിരുവോണനാളില്‍ കേരളത്തിന്റെ വിപ്ലവവനിതക്ക് പിറന്നാളാണ്. ചാത്തനാട്ടെ വീട്ടില്‍ അന്ന് പ്രിയപ്പെട്ടവരെല്ലാം എത്തും. നന്മകള്‍ നേരും. കേക്ക് മുറിക്കും, ആഘോഷിക്കും. വരുന്നവര്‍ക്കെല്ലാം സദ്യയുമുണ്ടാകും. എന്നാല്‍ ഇത്തവണ പതിവുരീതികളൊന്നുമില്ല. ചാത്തനാട്ടെ വീട്ടില്‍ ബഹളങ്ങളുമില്ല. 

ജാതീയമായ അസമത്വങ്ങളും ജന്മിത്വും കൊടികുത്തിവാണ കാലത്ത് ഇതിനെതിരെ പ്രതികരിച്ച ആദ്യകാല വിപ്ലവ വനിതയാണ് ഗൗരിയമ്മ. ലോകത്ത് ആദ്യമായി തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് ഭരണകൂടത്തിലെ അംഗമായിരുന്നു അവര്‍. ഭൂപരിഷ്‌കരണ നിയമമടക്കം നിയമസഭയില്‍ അവതരിപ്പിക്കുയും നടപ്പില്‍ വരുത്തുകയും ചെയ്ത വ്യക്തിയെന്ന പേരിലാകും ഗൗരിയമ്മയെ ചരിത്രത്തില്‍ അറിയപ്പെടുക.

1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അവര്‍ സി.പി.എമ്മിനൊപ്പം ചേര്‍ന്നു. പിന്നീട് 1994ല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് പാര്‍ട്ടി പുറത്താക്കി. ശേഷം ജെ.എസ്.എസ് എന്ന പേരില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. പിന്നീട് ജെ.എസ്.എസ് യു.ഡി.എഫിന്റെ ഭാഗമാകുകയും എ.കെ ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളില്‍ പ്രധാന വകുപ്പുകളുടെ ചുമതല കെ.ആര്‍. ഗൗരിയമ്മ വഹിക്കുകയും ചെയ്തിട്ടുണ്ട്. 

ഗൗരിയമ്മ ജനപ്രതിനിധിയായിട്ട് ഏഴുപതിറ്റാണ്ട് തികയുകയാണ്. കോണ്‍ഗ്രസ്സുകാരനായ പി.കെ രാമനെയാണ് അവര്‍ തോല്‍പിച്ചത്. 

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ബാലപാഠങ്ങളില്‍ കോര്‍പ്പറേറ്റ് കമ്പനികളുടെ ഫണ്ടിങിന്റെ പ്രധാന്യവും അവരുടെ സ്ഥാനവും പഠിച്ച് രാഷ്ട്രീയം നടത്തുന്ന സഖാക്കള്‍ക്ക് ഗൗരിയമ്മ അടയ്ക്കമുള്ള പഴയ കാല കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ നിലപാടും സമരജീവിതവും മനസ്സിലാകണമെന്നില്ല.

ലാത്തികള്‍ക്ക് ബീജമുണ്ടായിരുന്നെങ്കില്‍ ആയിരം ലാത്തിക്കുഞ്ഞുങ്ങളെ ഞാന്‍ പ്രസവിച്ചേനെ എന്ന് പറഞ്ഞത് മറ്റാരുമല്ല കെ.ആര്‍ ഗൗരിയമ്മയാണ്. ഗൗരിയമ്മയുടെ 100 വര്‍ഷം പിന്നിടുമ്പോള്‍ കേരളത്തിന്റേയും കമ്യൂണിസത്തിന്റേയും രാഷ്ട്രീയ ചരിത്രം മാത്രമല്ല നാം തിരിച്ചറിയേണ്ടത്. അധികാരത്തിലേക്ക് ഒരു സ്ത്രീ കയറി വര്‍ഷങ്ങളായിട്ടും രാത്രികള്‍ തങ്ങളുടേത് കൂടിയെന്ന് സമൂഹത്തിനെ ബോധ്യപ്പെടുത്തേണ്ട അവസ്ഥയിലാണ് ഇന്നും നമ്മുടെ സ്ത്രീകളെന്ന സത്യം കൂടിയാണ്

 

Readers Comment

Add a Comment