Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:38 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് വ്യാപനത്തില്‍ ചൈനക്കെതിരെ വിമര്‍ശനങ്ങള്‍ ആവർത്തിച്ചു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലും ലോകമെമ്പാടും സംഭവിച്ചു കൊണ്ടിരിക്കുന്ന വന്‍തകര്‍ച്ചകള്‍ക്ക് കാരണം ചൈനയാണെന്നു ട്രംപ് ട്വീറ്റ് ചെയ്തു.അമേരിക്കയിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 2.93 ദശലക്ഷം കടന്നതിന് ശേഷമാണ് ട്രംപിന്റെ ട്വീറ്റ്.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായ രാജ്യമാണ് അമേരിക്ക. 1.32 ലക്ഷം ആളുകളാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ചൈനയില്‍ നിന്ന് വന്ന വൈറസ് രാജ്യത്തെ ബാധിക്കുന്നത് വരെ നല്ല രീതിയില്‍ മുന്നോട്ട് പോയിരുന്ന രാജ്യമാണ് അമേരിക്ക എന്ന് ട്രംപ് കഴിഞ്ഞയിടെ പറഞ്ഞിരുന്നു.
കൊവിഡ് വ്യാപിക്കാനരംഭിച്ചതോടെ അമേരിക്കയും ചൈനയും തമ്മിലുണ്ടായിരുന്ന തര്‍ക്കം രൂക്ഷമായിത്തീര്‍ന്നു. അതേസമയം കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് അമേരിക്കയുടെ ആരോപണങ്ങള്‍ക്ക് ചൈന വിശദമായ മറുപടി നല്‍കിയിരുന്നു.

Readers Comment

Add a Comment