Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:57 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരള കോണ്‍ഗ്രസ്-ജോസ് വിഭാഗത്തിന്റെ എല്‍.ഡ‌ി.എഫ് പ്രവേശനത്തില്‍ സി.പി.ഐയുടെ എതിര്‍പ്പ് വിലപ്പോകില്ല. ജോസ് വിഭാഗത്തെ മുന്നണിയില്‍ എടുക്കാന്‍ മുഖ്യകക്ഷിയായ സി.പി.എം തീരുമാനിച്ചു കഴിഞ്ഞെന്നാണ് സൂചന. ജോസുമായി സി.പി.എമ്മിലെ ചില നേതാക്കള്‍ പലവട്ടം ചര്‍ച്ച നടത്തിക്കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ഔദ്യോഗിക പ്രവേശനം ഉണ്ടാവുമെന്നാണ് അറിയുന്നത്.

കെ എം മാണിയുടെ സ്വന്തം മണ്ഡലമായിരുന്ന പാലാ ജോസ് വിഭാഗത്തിന് നല്കാൻ എൽ ഡി എഫ് നിർബന്ധിതരാകും. ഇതിനെതിരെ എന്‍.സി.പി രംഗത്ത് എത്തിക്കഴിഞ്ഞു. പാലാ ഒരുകാരണവശാലും ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും, ഇക്കാര്യത്തില്‍ മുഖ്യമന്ത്രി സമ്മതം അറിയിച്ചിട്ടുള്ളതായും മാണി സി.കാപ്പന്‍ എം.എല്‍.എ പറയുന്നു.

അണിയറയില്‍ ജോസുമായി സി.പി.എം ചര്‍ച്ചകള്‍ തുടരുകയാണ്. പത്ത് നിയമസഭാ മണ്ഡലങ്ങള്‍ നല്‍കാമെന്ന് സി.പി.എം ജോസിന് വാഗ്ദ്ധാനം നല്‍കിയിട്ടുണ്ടത്രേ. ഇതില്‍ ജോസ് സംതൃപ്തനാണെന്നാണ് ജോസ് വിഭാഗത്തിലെ ഒരു പ്രബലന്‍ വ്യക്തമാക്കിയത്. അതിനിടെ ജോസിനെ പാളയത്തില്‍തന്നെ നിലനിറുത്താന്‍ യു.ഡി.എഫ് കരുനീക്കം നടത്തുന്നുണ്ട്.

ജോസ് ഇടതുമുന്നണിയിലെത്തിയാല്‍ അണികള്‍ കൂടുതലായി ചോരുമെന്ന് ജോസ് വിഭാഗത്തിന് പേടിയുണ്ട്. ഇത് മുതലാക്കാന്‍ പി.ജെ ജോസഫ് വല വീശിക്കഴിഞ്ഞു. ഇതിനോടകം ജോസിന്റെ ഇഷ്ടക്കാരില്‍ പലരും പി.ജെ ജോസഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബാര്‍ കോഴ ഉള്‍പ്പെടെ ആരോപണം ഉന്നയിച്ച്‌ മാണിയെ അപമാനിച്ച സി.പി.എമ്മിനോട് മമത കൂടുന്നതില്‍ മാണിയെ നെഞ്ചോടുചേര്‍ത്തുവയ്ക്കുന്ന സാധാരണ പ്രവര്‍ത്തകര്‍ക്ക് സഹിക്കാനാവുന്നതല്ല. അന്ന് മാണിയെ സഹായിച്ചത് യു.ഡി.എഫ് ആണ്. ജോസിനൊപ്പം നില്‍ക്കുന്ന പല എം.എല്‍.എ മാര്‍ക്കും നേതാക്കള്‍ക്കും ഇടതുമുന്നണിയിലെത്തുന്നതിനോട് താത്പര്യം ഇല്ലത്രെ 

Readers Comment

Add a Comment