Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:26 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, d k shivakumar, kpcc, i2inews

മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഡികെ ശിവകുമാര്‍ കര്‍ണ്ണാടക പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മറ്റിയുടെ അധ്യക്ഷനായി ചുമതലയേറ്റു. മാര്‍ച്ച് 11 നാണ് കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ് കര്‍ണ്ണാടക പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മറ്റിയുടെ അധ്യക്ഷനായി ഡികെ ശിവകുമാറിനെ നിശ്ചയിച്ചത്. എന്നാല്‍ ഔദ്യോഗികമായി ചുമതലയേറ്റെടുക്കുന്ന ചടങ്ങ് കൊറോണ വൈറസ്‌ ലോക്ക് ഡൌണിന്‍റെ പശ്ചാത്തലത്തില്‍ മാറ്റിവെയ്ക്കുകയായിരുന്നു.''പ്രതിജ്ഞ ദിന" എന്ന പേരില്‍ ചടങ്ങ് സംഘടിപ്പിച്ചുകൊണ്ടാണ് ഡികെ ശിവകുമാര്‍ ചുമതല ഏറ്റെടുത്തത്.വെര്‍ച്വല്‍ പൊതു പരിപാടി സംഘടിപ്പിച്ച് കൊണ്ടാണ് ഡികെ ശിവകുമാര്‍ കര്‍ണ്ണാടക പിസിസിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്.

ബെംഗളുരുവിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വളരെ കുറച്ച് മുതിര്‍ന്ന നേതാക്കള്‍ മാത്രമാണ് പങ്കെടുത്തത്,ചടങ്ങുകള്‍ സമൂഹമാധ്യമങ്ങളില്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു,പാര്‍ട്ടി ഒറ്റകെട്ടായി മുന്നോട്ട് പോകുമെന്ന് ഡികെ ശിവകുമാര്‍ ചുമതലയേറ്റെടുത്ത് കൊണ്ട് പറഞ്ഞു.

Readers Comment

Add a Comment