Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:33 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, politics, benny behnan, udf , jose k mani, i2i news

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച ധാരണ നടപ്പിലാക്കിയാല്‍ ജോസ് കെ. മാണി വിഭാഗത്തിന് മുന്നണിയിലേക്ക് തിരിച്ചുവരാമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍. ജോസ് കെ. മാണി വിഭാഗത്തെ പുറത്താക്കിയതല്ലെന്നും മാറ്റിനിര്‍ത്തുകയാണ് ചെയ്തിരിക്കുന്നതെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളത്തില്‍ അദ്ദേഹം പറഞ്ഞു.

കരാര്‍ പാലിക്കാത്ത സാഹചര്യത്തില്‍ അവര്‍ക്ക് യുഡിഎഫില്‍ തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടിരിക്കുന്നു. അര്‍ഹതയുണ്ടെന്ന് തെളിയിക്കേണ്ടത് അവരാണ്. കരാര്‍ നടപ്പിലാക്കിയാല്‍ അവരെ തിരിച്ചെടുക്കുന്നതില്‍ ഒരു ബുദ്ധിമുട്ടുമില്ല. ഇക്കാര്യം പി.ജെ.ജോസഫ് ഉള്‍പ്പെടെ വ്യക്തമാക്കിയതാണ് -ബെന്നി ബഹനാന്‍ പറഞ്ഞു.

കെ.എം.മാണിയെ യുഡിഎഫ് അറുത്തുമാറ്റിയിട്ടില്ലെന്നും അദ്ദേഹത്തെ അന്നും ഇന്നും ബഹുമാനത്തോടെയാണ് കാണുന്നത്. അദ്ദേഹം യുഡിഎഫിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളാണ്. ഇടതുപക്ഷത്തിന് എതിരായ രാഷ്ട്രീയമാണ് അദ്ദേഹത്തിന്റേതെന്നും മാണിയെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് എല്‍ഡിഎഫാണെന്നും ബെന്നി ബഹനാന്‍ കൂട്ടിച്ചേര്‍ത്തു.

Readers Comment

Add a Comment