Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
എല്ലാ ഊര്‍ജവും ജനങ്ങളുടെ സംരക്ഷണത്തിനായി വിനിയോഗിക്കണമെന്ന കാഴ്ചപ്പാടാണ് സര്‍ക്കാരിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം കൊവിഡിനെതിരായ പോരാട്ടത്തില്‍ ഒപ്പമുണ്ടാകണമെന്നാണ് ആഗ്രഹം. നിര്‍ഭാഗ്യവശാല്‍ സര്‍ക്കാരിന്റെ നീക്കങ്ങളെ തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. കൊവിഡ് പ്രതിരോധത്തെ തുരങ്കം വെയ്ക്കാനുള്ള നീക്കമാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടന്ന ഘട്ടത്തില്‍ വാര്‍ഷികാഘോഷങ്ങളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തില്‍ എല്ലാം മറന്ന് നാം ഒരുമിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ നിഷേധാത്മക നിലപാട് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനവും ജനങ്ങളും പ്രതിസന്ധിയിലാകുമ്പോള്‍ സര്‍ക്കാരിനെ അക്രമിച്ചാല്‍ മതിയെന്ന മാനസികാവസ്ഥയാണ് പ്രതിപക്ഷത്തിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
23.71°C








