Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 5:29 pm
  • 9th August, 2026
  • Light Rain
25.9°C25.9°C
  • Humidity: 85 %
  • Wind: 2.58 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ നിലപാട് അറിഞ്ഞ ശേഷം എന്‍.ഡി.എ പ്രവേശനം സംബന്ധിച്ച് പ്രതികരിക്കാമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മുന്നണി പ്രവേശനം സംബന്ധിച്ച് രാഷ്ട്രീയ വ്യക്തത വരുത്തേണ്ടത് ജോസ് കെ മാണിയാണ്. അതിനുശേഷം ബി.ജെ.പി വിഷയത്തില്‍ അഭിപ്രായം പറയേണ്ടതുള്ളുവെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. എന്‍.ഡി.എ സര്‍ക്കാരിന്റെ നയങ്ങള്‍ ഇഷ്ടമുള്ളവര്‍ക്ക് മുന്നണിയിലേക്ക് സ്വാഗതമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം ചൊല്ലിയുള്ള തര്‍ക്കമാണ് ജോസ് കെ മാണി വിഭാഗത്തെ മുന്നണിയില്‍ നിന്ന് പുറത്താക്കുന്ന നടപടിയിലേക്ക് എത്തിച്ചത്. ഇനി ചര്‍ച്ച വേണ്ടെന്നും ജോസ് വിഭാഗത്തെ പുറത്താക്കുകയാണെന്നും യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പറഞ്ഞു.

ചര്‍ച്ച നടത്തിയിട്ടും സമയം അനുവദിച്ചിട്ടും ജോസ് വിഭാഗം സഹകരിച്ചില്ല. ജോസ് വിഭാഗത്തിന്റേത് ധിക്കാര നടപടിയാണ്. തീരുമാനങ്ങള്‍ അംഗീകരിക്കാത്തവര്‍ മുന്നണിയില്‍ നില്‍ക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നാളെ നടക്കുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ രാഷ്ട്രീയ തീരുമാനം പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി നേരത്തെ വ്യക്തമാക്കിയിരുന്നു. അവൈലബിള്‍ സ്റ്റിയറിങ് കമ്മിറ്റി നാളെ ചേരും. 10.30നാണ് യോഗം. 

Readers Comment

Add a Comment