Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:31 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,president election, congress jose joseph dispute, i2inews

 കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗം. തോമസ് ചാഴികാടന്‍ എംപിയും എന്‍.ജയരാജ് എംഎല്‍എയുമാണ് നിലപാട് വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങളോടാണ് ഇരുവരും പ്രതികരിച്ചത്.

സ്ഥാനം രാജിവച്ചേ മതിയാകൂ എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നേതൃത്വം പരസ്യമായി ആവശ്യപ്പെട്ടിട്ടും രാജിവയ്ക്കാത്തതിനാല്‍ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് പി.ജെ.ജോസഫ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

ജില്ലാ പഞ്ചായത്തില്‍ അവിശ്വാസം കൊണ്ടുവന്നാലും പാസാകാന്‍ 12 പേരുടെ പിന്തുണ വേണം. കോണ്‍ഗ്രസും ജോസഫ് വിഭാഗവും കൂടി ചേര്‍ന്നാല്‍ പത്തുപേരാകും.  തര്‍ക്കം തീര്‍ക്കാന്‍ നേതാക്കള്‍ രണ്ടുദിവസത്തെ സമയം കൂടി ചോദിച്ചു. ഒപ്പമുള്ള പലരും മറുപക്ഷത്തേക്ക് പോയെങ്കിലും കെ.എം മാണി പക്ഷം മല്‍സരിച്ച തദ്ദേശ നിയമസഭ സീറ്റുകളെല്ലാം അടുത്ത തിരഞ്ഞെടുപ്പിലും കിട്ടണമെന്നാണ് ജോസിന്റ ആവശ്യം.

Readers Comment

Add a Comment