Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:31 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വജനപക്ഷപാതം സിനിമയിലെയോ മറ്റു ബിസിനസ്സിലെയോ മാത്രം പ്രഹേളിക അല്ല എന്ന് ഇടതു സർക്കാർ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. കടകംപള്ളി സുരേന്ദ്രന്റെ മകന് ഊർജ വകുപ്പിൽ ജോലി ശരിയാക്കിയ വളഞ്ഞ വഴി നമ്മൾ കണ്ടതാണ്. എന്നാലിപ്പോൾ ബാലാവകാശ കമ്മിഷൻ എന്ന അർദ്ധ ജുഡീഷ്യൽ സംവിധാനത്തിന്റെ തലപ്പത്തേക്കു ഒരു പാർട്ടി നേതാവിനെ നിയമിച്ചിരിക്കുകയാണ്. പോക്‌സോ കേസുകൾ വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ബാലാവകാശ കമ്മീഷന്റെ പ്രാധാന്യം ചെറുതല്ല. മുൻ പോസ്റ്റ് മാസ്റ്റർ ജനറലും മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരും വഹിച്ചിരുന്ന സ്ഥാനമാണ് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിൽ വെച്ച്  കെ വി മനോജ് കുമാറിന് നൽകിയത്. സഹകരണ ഓംബുഡ്‌സ്മാനും കേരള എൻ ജി ഓ യൂണിയൻ പ്രെസിഡന്റുമായിരുന്നു എന്നുള്ളതായിരുന്നു ഇദ്ദേഹത്തിന്റെ യോഗ്യത ഇതിന്റെ അടിസ്ഥാനത്തിലാണ് പട്ടികയിൽ 27 ആം സ്ഥാനത്തായിരുന്ന അഡ്വക്കേറ്റ് മനോജ് കുമാറിനെ ബാലാവകാശ കമ്മിഷൻ ചെയർമാനായി നിയമിച്ചത്. 

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മനോജ് കുമാറിനെ പരിഗണിച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യപെട്ടിട്ടും മുഖ്യമന്ത്രി കാര്യമായി എടുത്തില്ല. നിയമനം സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനം എന്നാണ് കാനത്തെ അറിയിച്ചത്. 

വഴിവിട്ട ഈ നിയമനം സാധ്യമാക്കാൻ വേണ്ടി ചെയർമാന് വേണ്ട യോഗ്യതകൾ വെട്ടിച്ചുരുക്കി.ബാലാവകാശ പ്രവർത്തനങ്ങളിൽ പത്തു വർഷത്തെ പരിചയം എന്നത് ചുരുക്കി ബാലാവകാശ നിയമങ്ങളെ പറ്റിയുള്ള അറിവ് എന്നാക്കി. സർക്കാർ സെക്രട്ടറി തലത്തിലോ അതിനു മുകളിലോ പ്രവർത്തന പരിചയം അല്ലെങ്കിൽ ദേശിയ രാജ്യാന്തര മേഖലകളിൽ കുട്ടികളുടെ ക്ഷേമ പ്രവർത്തനങ്ങളിൽ പ്രവർത്തിച്ച പരിചയം എന്ന യോഗ്യത ചുരുക്കി സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രവർത്തനം എന്നാക്കിമാറ്റി. തലശ്ശേരി ബ്രണ്ണൻ ഹയർ സെക്കണ്ടറി സ്കൂളിൽ പി.ടി.എ അംഗമായിരുന്നു എന്നതാണ് സഖാവ് മനോജിന്റെ ഉന്നത യോഗ്യത. 

കാസർഗോഡ് ജില്ലാ ജഡ്ജി എസ്.എച്ച്.പഞ്ചാപകേശൻ,തലശ്ശേരി ജില്ലാ ജഡ്ജി ടി.ഇന്ദിര,നിലവിൽ കമ്മിഷൻ അംഗമായ ഡോ.എം.പി.ആന്റണി, കൂടാതെ വിദ്യാഭാസ അവകാശ നിയമം ,ബാലനീതി തുടങ്ങിയ മേഖലകളിൽ പത്തു വർഷത്തിലധികം പ്രവർത്തനം കാഴ്ചവെച്ച ബാലാവകാശ പ്രവർത്തകർ എന്നിവരെല്ലാം അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. 

മൂന്ന് വർഷമാണ് ചെയർമാന്റെ കാലാവധി. ചീഫ് സെക്രറട്ടറി റാങ്കിൽ കുറയാത്ത ശമ്പളവും സ്റ്റേറ്റ് വാഹനവും ലഭിക്കും.തനിക്ക് നിയമനം ലഭിക്കുവാനുള്ള യോഗ്യതയുണ്ടെന്നും മികച്ച പ്രവർത്തനം കാഴ്ചവെക്കുമെന്നുമാണ് മനോജ് കുമാറിന്റെ വാദം.

Readers Comment

Add a Comment